/indian-express-malayalam/media/media_files/uploads/2018/10/Dubai-1.jpg)
ദുബായ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ദുബായിലെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളാണ് ലഘൂകരിച്ചത്.
യുഎഇയിൽ താമസ വിസയിലുള്ളവർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചാൽ ദുബായിൽ പ്രവേശിക്കാൻ പുതുക്കിയ നിയന്ത്രണങ്ങൾ പ്രകാരം സാധിക്കും. യുഎഇ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ഇത്തരത്തിൽ പ്രവേശന അനുമതി ലഭിക്കുക. മാറ്റങ്ങൾ ജൂൺ 23 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള ഇളവുകൾ
യുഎഇ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകൾ ലഭിച്ച താമസക്കാരെ ദുബായിൽ പ്രവേശിക്കാൻ അനുവദിക്കും.
യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം; യുഎഇ പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്.
ക്യുആർ കോഡ് സഹിതമുള്ള പിസിആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമാണ് സ്വീകരിക്കുക.
വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും റാപിഡ് പിസിആർ ടെസ്റ്റ് നടത്തണം.
Read More: യുഎഇയിൽ കോവിഡ് പിഴത്തുകകൾ മൊബൈൽ ആപ്പ് വഴി അടയ്ക്കാം
ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ എല്ലാ യാത്രക്കാരും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണം. യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇതിൽ ഇളവുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.