scorecardresearch
Latest News

കൊറോണക്കാലത്തെ ഇറ്റലി ജീവിതം

ഇറ്റലിയില്‍നിന്ന് എത്തിയ നാലുപേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ഭീതിയുടെ വക്കിലാണ്. രോഗം പടര്‍ന്നുപിടിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന ഇറ്റലിയില്‍ 1.6 കോടി ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. കൊറോണ കാലത്തെ ഇറ്റലിയെക്കുറിച്ച് അവിടെനിന്ന് മലയാളിയായ അമ്മു ആന്‍ഡ്രൂസ് എഴുതുന്നു

കൊറോണക്കാലത്തെ ഇറ്റലി ജീവിതം

കുട്ടികള്‍ക്ക് എല്ലാവര്‍ഷവും മുടങ്ങാതെ വരുന്ന ശൈത്യകാല വൈറല്‍ ആക്രമണങ്ങളുടെ പിന്‍ഗാമിയായി പനി, ചുമ, ഛര്‍ദി, വയറിളക്കം എന്നീ കലാപരിപാടികള്‍ അരങ്ങേറിക്കൊണ്ടിരുന്നപ്പോഴാണ് ഇറ്റലിയിലേക്കു ‘കൊറോണ വൈറസ്’ രംഗപ്രവേശം ചെയ്തത്. ആഗോളവ്യാപകമായി കൊറോണ വ്യാപിച്ചപ്പോള്‍ തന്നെ ഏറ്റവുമധികം ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ഇറ്റലിയെ, അത് ഭീകരമാം വിധം ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

വെനീസിലെ അതിപ്രശസ്ത ശൈത്യകാല ആഘോഷമായ ‘കാര്‍ണിവല്‍’ കൊണ്ടാടുന്ന ഫെബ്രുവരിയില്‍ ഇറ്റലിയില്‍ എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്കു കണക്കില്ല. ഇതെല്ലാം മുന്നില്‍ കണ്ട് നടപടികള്‍ കൈകൊള്ളാനും ജനങ്ങളെ ബോധവത്കരിക്കാനും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറയേണ്ടി വരും. ഇത്ര ഭീകരമാം വിധം ഇറ്റലിയെ വിറപ്പിക്കാന്‍, ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ മൈക്രോസ്‌കോപിക് വൈറസിനു സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇന്നിപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം ആറായിരത്തിനു മേല്‍ എത്തി, ലോകത്തെ മൂന്നാം രാജ്യമായി മാറിയിരിക്കുകയാണു വിനോദസഞ്ചാരികളുടെ പറുദീസയായ ഇറ്റലി.

Read Also: ആ കൊറോണ പോസ്റ്റ് വ്യാജം; ടെലിവിഷൻ താരം സാധികയെ തള്ളി യൂണിസെഫ്

രാജ്യത്തിനുള്ളിലെ സ്ഥിതി നിയന്ത്രണാതീതമായ വിധത്തില്‍ വ്യാപിക്കുകയും അയല്‍ രാജ്യങ്ങളിലും ഇന്ത്യയിലും അമേരിക്കയിലുമെല്ലാം ഇറ്റലിയില്‍ നിന്നെത്തിയവര്‍ കൊറോണ ബാധ പകര്‍ന്നുകൊടുക്കുകയും ചെയ്തതോടെ മൊത്തത്തില്‍ ഇറ്റലി ഒറ്റപ്പെട്ട അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു. പത്തനംതിട്ടയില്‍ കൊറോണ പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റാലിയന്‍ മലയാളികള്‍ കൂടി ആയപ്പോള്‍ ഇറ്റലിയെന്ന് കേട്ടാല്‍ തന്നെ പേടിക്കുന്ന അവസ്ഥയായി.

കൊറോണ ഭീഷണിയാല്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ നിര്‍ത്തലാക്കിയ, ആദ്യ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, ഐസൊലേറ്റ് ചെയ്യപ്പെട്ട വെനീസില്‍നിന്നും യാത്ര ചെയ്തു നാട്ടിലെത്തിയ അവര്‍ കേരളത്തെയാകെ പരിഭ്രാന്തിയോടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. മരണസംഖ്യ മുന്നൂറിന് മേല്‍ ആയിട്ടുണ്ടെന്നതാണ് ഏറ്റവും ഭീകരമായ അവസ്ഥാവിശേഷം. പതിനഞ്ചോളം വടക്കന്‍ ഇറ്റലിയിലെ പ്രവിശ്യകളെ മൊത്തത്തില്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയും അവിടെ‌യ്‌ക്കോ അവിടെനിന്നു പുറത്തേക്കോ ജനങ്ങള്‍ സഞ്ചരിക്കുന്നതു നിയന്ത്രിച്ചിരിക്കുകയുമാണ്.

corona,കൊറോണ,  coronavirus, കൊറോണ വൈറസ്, coronavirus symptoms,  symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, coronavirus italy, കൊറോണ വൈറസ് ഇറ്റലി, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ,  coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
മിലാനിലെ മെട്രോ സ്റ്റേഷനിലെ കാഴ്ച (ചിത്രങ്ങൾ: ജെയ്സൺ ജോസ് മാച്ചാനിക്കൽ)

വളരെ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വീട്ടില്‍ തന്നെ പരമാവധി കഴിയണമെന്നും പരസ്പരം ആലിംഗനം ചെയ്തുകൊണ്ടുള്ള ആശംസകള്‍ ഒഴിവാക്കണമെന്നും കൈകളുടെ ശുചിത്വം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളികളിലെ ചടങ്ങുകളിലും കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കുര്‍ബാന സ്വീകരിക്കുന്നതും പരസ്പരം സമാധാനം ആശംസിക്കുന്നതുമെല്ലാം ഒഴിവാക്കണമെന്നു പള്ളികളില്‍ അറിയിപ്പ് ലഭിച്ചു.

ജനുവരി മുതല്‍ തന്നെ കൊറോണ വൈറസ് യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഫെബ്രുവരി 20- 21 തിയതികളിലാണ് കൊറോണ വൈറസ് ബാധിതരുടെ ഞെട്ടിക്കുന്ന എണ്ണവും വ്യാപനത്തിന്റെ തീവ്രതയും പുറം ലോകം അറിഞ്ഞുതുടങ്ങിയത്. ഇറ്റലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെനീസില്‍ കാര്‍ണിവല്‍ കാലമായിരുന്നു അത്. വൈറസ് വ്യാപനത്തെത്തുടര്‍ന്ന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ നിര്‍ത്തലാക്കുകയും ഫുട്‌ബോള്‍ മത്സരങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുകയും പല നഗരങ്ങളും ഐസൊലേറ്റ് ചെയ്യേണ്ട സാഹചര്യങ്ങള്‍ വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായിത്തുടങ്ങി. അതേത്തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, ആവശ്യവസ്തുക്കള്‍ എന്നിവ വാങ്ങി സ്റ്റോക്ക് ചെയ്യാനും ആരംഭിച്ചു. കൊറോണ ഭീതി പരത്തിത്തുടങ്ങിയ ആദ്യ ആഴ്ചകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മിക്കവയും കാലിയായിരുന്നു. പാല്‍, പാസ്ത, കുടിവെള്ളം, ധാന്യപ്പൊടികള്‍, പഞ്ചസാര, ബാത്ത് റൂം നാപ്കിന്‍സ് എന്നിവയുടെ റാക്കുകള്‍ കാലിയായിക്കിടന്നു. ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആവശ്യവസ്തുക്കള്‍ എല്ലാം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

Read Also: പനി ബാധിച്ച് ചികിത്സ തേടിയവിവരം അറിയിച്ചില്ല; റാന്നി സ്വദേശിയുടെ വാദം തള്ളി കലക്ടർ

റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ഇടങ്ങളില്‍ ജനജീവിതം സാധാരണഗതിയില്‍ തന്നെ മുന്നോട്ടുപോകുന്നുവെന്നാണ് അവിടെയുള്ള മലയാളി സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ പറയുന്നത്. കടകളും റസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പൊതുഗതാഗതവും സാധാരണപോലെ തന്നെ. ടൂറിസം മേഖലയെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന മിക്കവരും തൊഴില്‍ അസ്ഥിരത ഭയക്കുന്നുണ്ട്. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിവിശേഷമാണ്. അവശ്യവസ്തുക്കളുടെ കമ്പനികളില്‍ ജോലി ചെയ്യുന്നവരും ഓവര്‍ടൈം ഡ്യൂട്ടി ചെയ്യുന്ന അവസ്ഥയാണ്. കമ്പനികള്‍ ജീവനക്കാര്‍ക്കു കര്‍ശനമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തിയും കര്‍ശനമായ ശുചിത്വ നിര്‍ദേശങ്ങള്‍ നല്‍കിയുമാണു ജോലി ചെയ്യിക്കുന്നത്. സ്‌കൂളുകള്‍ ഈസ്റ്റര്‍ വരെ അടച്ചിരിക്കുകയാണ്. സാമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി, അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ചുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച്, അതതു ദിവസത്തെ ടൈംടേബിള്‍ അനുസരിച്ചു നോട്ടുകള്‍ കൈമാറുന്നുണ്ട്. ചുരുക്കത്തില്‍ ഇറ്റലിയിലെ ജനജീവിതം ഇങ്ങനെയൊക്കെയാണ്.

corona,കൊറോണ,  coronavirus, കൊറോണ വൈറസ്, coronavirus symptoms,  symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, coronavirus italy, കൊറോണ വൈറസ് ഇറ്റലി, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ,  coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
മിലാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള വീഥികൾ

ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനാല്‍ ടെലിവിഷന്‍ ചാനലുകളിലെയും പത്രങ്ങളിലെയും തത്സമയ റിപ്പോര്‍ട്ടിങ്ങുകളില്‍ വൈറസ് ബാധിതരുടെ എണ്ണം പറയുന്നത് നിര്‍ത്തിയിട്ടുണ്ട്. കൊറോണക്കാലം വ്യാജവാര്‍ത്തകളുടെ കൂടി കാലമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം, കുറച്ചുദിവസമായി പൊതുപരിപാടികളില്‍നിന്നു വിട്ടു നിന്ന മാര്‍പ്പാപ്പയെയും ഗോസിപ്പുകാര്‍ വെറുതെ വിട്ടില്ല. മാധ്യമങ്ങളിലൂടെയും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയും മാര്‍പ്പാപ്പയ്ക്കു കൊറോണയാണോയെന്ന സംശയം പറഞ്ഞുള്ള സന്ദേശങ്ങളും പ്രാര്‍ത്ഥനാ അപേക്ഷകളും അനവധിയായിരുന്നു.

മൊത്തം ഇറ്റലിയുടെ അവസ്ഥയില്‍ പരിഭ്രാന്തരെങ്കിലും സൗത്ത് ഇറ്റലിയിലെ കൊറോണ വ്യാപനം താരതമ്യേന കുറവാണ്. നോര്‍ത്ത് ഇറ്റലിയില്‍നിന്നു പല ആവശ്യങ്ങള്‍ക്കായി സൗത്തിലേക്കു വന്നവരാണ് കൊറോണ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് 233 പേരാണ് ഇതുവരെ മരിച്ചത്. 5883 പേര്‍ക്കു രോഗം ബാധിച്ചു. 1200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് 24 മണിക്കൂറിനുള്ളിലാണ്.
ഞായറാഴ്ച മാത്രം 133 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് 1.6 കോടി ജനങ്ങള്‍ താമസിക്കുന്ന വടക്കന്‍ ഇറ്റലിയില്‍ കടുത്ത യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി ജുസപ്പെ കോന്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യസംബന്ധമായത് ഉള്‍പ്പെടടെയുള്ള ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ.

Read Also: ‘സ്വന്തമായി ഡാക്ക്ട്ടരാവാൻ നിക്കരുത് അപ്പീ’; കൊറോണ ബോധവത്കരണവുമായി കേരള പൊലീസും

ജനങ്ങള്‍ പുറത്തിറങ്ങുന്നതിനു നിരോധനമുള്ളതു ലൊംബാര്‍ഡിയില്‍ മാത്രമാണെങ്കിലും മറ്റു നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം ബാധകമാണ്. രാജ്യത്തുടനീളം ഏപ്രിൽ മൂന്നു വരെ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, സിനിമാ-നാടക തിയറ്ററുകള്‍, ബാറുകള്‍, നിശാക്ലബ്ബുകള്‍ ജിം, മ്യൂസിയം എന്നിവ അടച്ചു. കായികമത്സരങ്ങള്‍, മത-സാംസ്‌കാരിക പരിപാടികള്‍, വിവാഹ പാര്‍ട്ടികള്‍, ശവസംസ്‌കാരച്ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. വടക്കന്‍ ഇറ്റലിയില്‍ പള്ളികളിൽ ഏപ്രിൽ മൂന്നു വരെ പൊതു കുർബാന നിരോധിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പള്ളികളിൽ വായിച്ചു. ഓൺലൈൻ വഴി കുർബാന ഉണ്ടാകും.

നോര്‍ത്ത് ഇറ്റലിയെ അപേക്ഷിച്ച്, വൃത്തിയുടെ കാര്യത്തില്‍ അത്ര കണിശത പാലിക്കാത്ത സിസിലിയിലെ പലെര്‍മിത്താനികള്‍ക്കിടയില്‍ (പലെര്‍മോ നിവാസികള്‍) വൈറലായ ഒരു വീഡിയോയുണ്ട്.

”ബല്ലെറോ മാര്‍ക്കറ്റില്‍നിന്ന് (നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയ മാര്‍ക്കറ്റാണ്. പലെര്‍മോയിലെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണത്) പിസ വാങ്ങി, നടുറോഡില്‍ നിന്ന് കഴിക്കുന്ന പലെര്‍മിത്താനികള്‍ക്ക് എന്നാ കൊറോണ വരാനാടാ വ്വേ… നമുക്കൊക്കെ ഒടുക്കത്തെ ഇമ്യൂണിറ്റി ആണെടോ’ എന്നതാണ് ആ വീഡിയോയുടെ സാരാംശം.

തള്ളിന്റെ കാര്യത്തില്‍ മലയാളികളും മോശമല്ലല്ലോ, എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ടാണു മലയാളികള്‍ക്കു കൊറോണ വരാത്തതെന്നാണ് ഇറ്റാലിയന്‍ മലയാളികളുടെ ഭാഷ്യം.

ഇറ്റലിയിലെ സിസിലിയുടെ തലസ്ഥാനമായ പലെര്‍മോയിലെ ആല്‍ട്ട വില്ലയില്‍ കുടുംബസമേതം താമസിക്കുകയാണു ലേഖിക

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Covid 19 novel coronavirus northern italy goes into lockdown