scorecardresearch

ബഹ്‌റൈനില്‍ ഒരു മലയാളി കൂടി കോവിഡ് മൂലം മരിച്ചു

പത്തനം തിട്ട അടുര്‍ ആനന്ദപ്പളളി സാം സാമുവേല്‍ (51) ആണ് മരിച്ചത്

പത്തനം തിട്ട അടുര്‍ ആനന്ദപ്പളളി സാം സാമുവേല്‍ (51) ആണ് മരിച്ചത്

author-image
WebDesk
New Update
Covid-19: One more Malayali died in bahrain, ബഹ്‌റൈനില്‍ ഒരു മലയാളി കൂടി കോവിഡ് മൂലം മരിച്ചു, covid death in gulf, ഗള്‍ഫില്‍ മലയാളി മരിച്ചു, malayali died in gulf, malayali died in gulf due to covid

മനാമ: കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ബഹ്‌റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. പത്തനം തിട്ട അടുര്‍ ആനന്ദപ്പളളി സാം സാമുവേല്‍ (51) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ചുമയെ തുടര്‍ന്ന് ജൂണ്‍ 11 ന് നടത്തിയ ടെസ്റ്റിലാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്.

Advertisment

പിറ്റേന്ന് തന്നെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിസ തുടങ്ങിയെങ്കിലും ന്യൂമോണിയ ഗുരുതരമായി. സാമൂഹിക പ്രവര്‍ത്തകനായ സാം ബ്ഹറൈനിലെ കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹം മുന്‍ കൈയെടുത്ത് രൂപീകരിച്ച സബര്‍മതി കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴില്‍ കോവിഡ് കാരണം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിരതനായിരുന്നു. വിവിധ ലൈബര്‍ ക്യാമ്പുകളിലായി 1600 തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചു. ഇതിനിടെയിലാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: വീണ്ടും കോവിഡ് മരണം: കണ്ണൂരില്‍ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു

ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായ സാം 25 വര്‍ഷമായി പ്രവാസലോകത്തുണ്ട്.ആകെ 117 പേരാണ് മരിച്ചത്. നിലവില്‍ 4,123 പേര്‍ രാജ്യത്ത് രോഗബാധിതരാണ്. ജനസംഖ്യയുടെ 40 ശതമാനം പേരെ ടെസ്റ്റ് ചെയ്ത കഴിഞ്ഞ ബഹ്‌റൈന്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വളരെ മുന്നിലാണ്. ഇതുവരെ 30,320 പേര്‍ രോഗ വിമുക്തി നേടി.

Nri Covid 19 Corona Virus Overseas Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: