അബുദാബി: യുഎഇയിൽ ആരോഗ്യപ്രവർത്തകർ അടക്കം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ  കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി റിപ്പോർട്ട്.

Read More UAE News: ഷാർജയിൽ ചിത്രശലഭങ്ങൾക്കൊരു വീട്

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങൾ യുഎഇയിൽ വിജയമായിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. തിങ്കളാഴ്ചയാണ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് നൽകുന്നതിന് യുഎഇ അനുമതി നൽകിയത്.

Read More UAE News: വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

നിലവിൽ ഓക്സ്ഫോർഡ്-ആസ്ട്രാസെനകയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ വിവിധ രാജ്യങ്ങളിലായി നടക്കുന്നുണ്ട്. ഇന്ത്യയിൽ മരുന്നുനിർമാണ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വാക്സിനിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ നടക്കുന്നത്.

Read More UAE News:  വിശ്രമജീവിതം വ്യത്യസ്തമാക്കാം; അഞ്ച് വര്‍ഷത്തെ വിസയുമായി ദുബായ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook