Covid-19: കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് ഇന്ന് ഉച്ചമുതൽ രണ്ടാഴ്ചത്തേക്കു നിലവിൽ രാജ്യത്തിന് പുറത്തുള്ള എല്ലാ വിസ ഉടമകളുടെയും (റസിഡന്‍സി വിസക്കാര്‍ ഉള്‍പ്പടെ) പ്രവേശനം യുഎഇ നിർത്തിവച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സ്വീകരിച്ച ആരോഗ്യനടപടികളുമായി ബന്ധപെട്ടും അസുഖം ബാധിച്ചവരുടെ സുരക്ഷയ്ക്കുള്ള മുൻകരുതൽ കണക്കിലെടുത്തുമാണ് നടപടി.

സാധുവായ യു‌എഇ വിസ കൈവശമുള്ളവരോടും ഇപ്പോൾ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പൗരന്‍മാരോടും ഇനിപ്പറയുന്ന നടപടിക്രമങ്ങൾ പാലിക്കാൻ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യർത്ഥിച്ചു:

നിലവിൽ സ്വന്തം രാജ്യങ്ങളിൽ ഉള്ളവർ

നിലവിൽ അവരുടെ സ്വന്തം രാജ്യങ്ങളിലുള്ളവർ അതത് രാജ്യങ്ങളിലെ യുഎഇ എംബസി/കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട്, യുഎഇയിലേക്കുള്ള തിരിച്ചുവരവിനായുള്ള നടപടിക്രമങ്ങള്‍ നടത്തണം.

നിലവിൽ ബിസിനസിനായി യുഎഇക്ക് പുറത്തുള്ളവർ

ബിസിനസിനായി യു‌എഇക്ക് പുറത്തുള്ളവർ തങ്ങളുടെ തൊഴിലുടമകളെയും അവരുടെ ആതിഥേയ രാജ്യങ്ങളിലെ എമിറാത്തി നയതന്ത്ര ദൗത്യങ്ങളെയും യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ എല്ലാ പിന്തുണയ്ക്കും ബന്ധപ്പെടണം.

Read Here: Covid 19: ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ

താമസ വിസക്കാർക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. യുഎഇക്ക് പുറത്തുള്ളവർ  ഈ തീരുമാനത്തോട് സഹകരിക്കണമെന്ന് വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രാലയം അഭ്യർഥിച്ചു.

വിശദവിവരങ്ങള്‍ക്ക്

ഫോണ്‍: 023128867, 023128865

ഫാക്‌സ്: 025543883

ഇമെയില്‍: operation@ica.gov.ae

മൊബൈല്‍: 0501066099

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook