സൗദി: പൗരന്‍മാരോട് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച വൈകിട്ട് നിരീക്ഷിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ ടെലസ്‌കോപ് ഉപയോഗിച്ചോ ആരെങ്കിലും മാസപ്പിറവി കണ്ടാല്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ അക്കാര്യം അറിയിക്കുകയും പ്രസ്തുത സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കോടതി അറിയിപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുസ്‌ലിം ഭൂരിപക്ഷ നാടുകള്‍ സ്വന്തം നിലക്ക് മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ റമദാന്‍ ആരംഭിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തുമുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ സൗദിയെയാണ് അവലംഭിക്കാറുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ