Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

കോവിഡ് അടച്ചിടല്‍: അജ്മാനില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

മാളുകളും ഹോട്ടലുകളും ഉള്‍പ്പെടെ നിയുക്ത സ്ഥലങ്ങളില്‍ വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ നല്‍കും

Corona death toll, italy, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

അജ്മാന്‍: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അടച്ചിടലില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇയിലെ എമിറേറ്റുകളിലൊന്നായ അജ്മാന്‍. സിനിമാ തിയറ്റുകള്‍, ജിംനേഷ്യങ്ങള്‍, ഫിറ്റ്‌നസ് ക്ലബ്ബുകള്‍, കുട്ടികളുടെ സലൂണുകള്‍, വാലറ്റ് പാര്‍ക്കിങ്, കാര്‍-വാഷിങ് സേവനം എന്നിവയുടെ പ്രവര്‍ത്തനം മൊത്തം ശേഷിയുടെ 50 ശതമാനത്തില്‍ ഇന്ന് പുനഃരാരംഭിക്കാം.

ചില്ലറ, മൊത്തവ്യാപാര മേഖലകള്‍ക്കു മൊത്തം ശേഷിയുടെ 70 ശതമാനത്തില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം 70 ശതമാനമായി ഉയര്‍ത്തി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പ്രകാരമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക വികസന വകുപ്പാ (ഡിഇഡി-അജ്മാന്‍)ണ് ഇക്കാര്യം അറിയിച്ചത്.

പ്രോട്ടോക്കോളുകള്‍ പ്രകാരം 60നു മുകളിലും 12നു താഴെയും പ്രായമുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും സന്ദര്‍ശിക്കാന്‍ അനുവദിക്കും. മാളുകളും ഹോട്ടലുകളും ഉള്‍പ്പെടെ നിയുക്ത സ്ഥലങ്ങളില്‍ വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ നല്‍കും.

ഇത്തരം സ്ഥാപനങ്ങളിലെ വിദേശത്തുനിന്ന് എത്തുന്ന ജീവനക്കാര്‍ ജോലി പുനരാരംഭിക്കുന്നതിന് മുമ്പ് സ്വയം ക്വാറന്റൈന്‍ പ്രോട്ടോക്കോളുകള്‍ പാലിക്കണം. കോവിഡ് -19 പരിശോധന നടത്തുകയും വേണം.

ദേശീയ അണുനാശിനി പരിപാടിയുടെ സമയത്ത് മുന്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നും ഡിഇഡി-അജ്മാന്‍ ആവശ്യപ്പെട്ടു. സ്‌കാനറുകള്‍ ഉപയോഗിച്ച് ജീവനക്കാരുടെയും സന്ദര്‍ശകരുടെയും താപനില പരിശോധിക്കണം. ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡിഇഡി നിര്‍ദേശിച്ചു.

ദുബായില്‍ മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍, കുട്ടികളുടെ പരിശീലന, തെറാപ്പി കേന്ദ്രങ്ങള്‍,ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍,ഇഎന്‍ടി വിഭാഗത്തിലേത് ഉള്‍പ്പെടെയുള്ള ക്ലിനിക്കുകള്‍, സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവ 28 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

മാളുകള്‍ക്കു ശേഷിയുടെ 70 ശതമാനം പ്രവര്‍ത്തിക്കാനാണ് അനുമതി. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാളുകള്‍ തുറക്കാം. ശേഷിയുടെ 50 ശതമാനം സ്ഥലത്തുമാത്രമേ ജിമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 12 വയസിനു താഴെയും അറുപതിനു മുകളിലുമുള്ളവരെ പ്രവേശിപ്പിക്കില്ല. നീന്തല്‍, ജലകായിക ഇനങ്ങള്‍ എന്നിവ അനുവദനീയമല്ല.

ദുബായില്‍ രാത്രിയില്‍ വീടുകളില്‍ കഴിയേണ്ട സമയം നാളെ മുതല്‍ മൂന്നു മണിക്കൂര്‍ കുറച്ചിരുന്നു. രാത്രി എട്ടു മുതല്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങിറതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Coronavirus lockdown relaxation in ajman from sunday

Next Story
സാധാരണ ജീവിതത്തിലേക്ക് ദുബായ്; മാളുകളും സിനിമാ തിയറ്ററുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുംdubai airport, dubai airport runway closure, rescheduled flights from dubai airport, dubai airport runway closure 2019, ദുബായ് വിമാനം, ദുബായ് വിമാനത്താവളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com