മനാമ: കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു.
കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പാറക്കുതാഴെ ജമാല്‍ (55) ആണ് മരിച്ചത്. ഇതോടെ കോവിഡ്-19 ബാധിച്ച് ബഹ്റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
30 വര്‍ഷത്തിലേറെയായി ബഹ്റൈനിലുള്ള ജമാലിനു കഴിഞ്ഞ മാസം 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം മൂന്നിനു കോവിഡ് ഫലം നെഗറ്റീവായി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.
Also Read: പാര്‍ക്കുകളും മാളുകളും വീണ്ടും സജീവം; ആശങ്കകളൊഴിഞ്ഞ് സൗദി
ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതോടെ ആശുപത്രിയില്‍നിന്ന് സിത്രയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.