കോവിഡ്: ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു

ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് കോഴിക്കോട് സ്വദേശിയായ ജമാൽ

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 bahrain, കോവിഡ്-19 ബഹ്‌റൈൻ,  covid death, കോവിഡ് മരണം, കോവിഡ്-19 സൗദി അറേബ്യ, covid-19 saudi arabia, covid-19 uae, കോവിഡ്-19 യുഎഇ, covid-19 kuwait, കോവിഡ്-19 കുവൈറ്റ്, covid-19 gulf, കോവിഡ്-19 ഗള്‍ഫ്, death of indian expats from coronavirus, കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യന്‍ പ്രവാസികള്‍, death of keralite expats from coronavirus, കോവിഡ്-19 ബാധിച്ച് മരിച്ച മലയാളി പ്രവാസികള്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, covid-19 india കോവിഡ്-19 ഇന്ത്യ, covid-19 kerala, കോവിഡ്-19 കേരളം, latest gulf news, പുതിയ ഗൾഫ് വാർത്തകൾ, latest kerala news, പുതിയ കേരള വാർത്തകൾ, latest covid news, പുതിയ കോവിഡ്-19 വാർത്തകൾ,ie malayalam, ഐഇ മലയാളം

മനാമ: കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു.
കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പാറക്കുതാഴെ ജമാല്‍ (55) ആണ് മരിച്ചത്. ഇതോടെ കോവിഡ്-19 ബാധിച്ച് ബഹ്റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

30 വര്‍ഷത്തിലേറെയായി ബഹ്റൈനിലുള്ള ജമാലിനു കഴിഞ്ഞ മാസം 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം മൂന്നിനു കോവിഡ് ഫലം നെഗറ്റീവായി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.

Also Read: പാര്‍ക്കുകളും മാളുകളും വീണ്ടും സജീവം; ആശങ്കകളൊഴിഞ്ഞ് സൗദി

ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതോടെ ആശുപത്രിയില്‍നിന്ന് സിത്രയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 another keralite dies in bahrain

Next Story
സൗദിയില്‍ സിനിമ പ്രദർശനം തുടങ്ങാനുളള നീക്കത്തിനെതിരേ മതമേധാവി; സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍film reel, film exhibition
The moderation of comments is automated and not cleared manually by malayalam.indianexpress.com