മഴക്കെടുതിയിൽ ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ പ്രവാസി ലോകവും. സകലതും നഷ്ടപ്പെട്ടവരെ സഹായിക്കാൻ തയ്യാറായി മുന്നോട്ടെത്തിയിരിക്കുകയാണ് പ്രവാസി കൂട്ടായ്മകൾ. യുഎഇയിൽ വിവിധ ഇടങ്ങളിൽ ശേഖരണ കേന്ദ്രങ്ങൾ തുറന്ന് കൂടുതൽ സാധനങ്ങൾ നാട്ടിലെത്തിക്കുകയാണ് ഇവർ.
വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. സ്റ്റേജ് കലാകാരന്മാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ കളക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചെയ്യാൻ സാധിക്കുന്നത് ചെയ്യുകയാണ് ഇവർ.
പ്രളയ ദുരിതാശ്വാസത്തിനെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് ദുരിതാശ്വാസത്തിനായി പ്രവാസി ലോകവും കൈകോർക്കുന്നത്.
ദുബായിയിലെ കളക്ഷൻ പോയിന്റുകൾ
ദേ പുട്ട് റെസ്റ്റോറന്റ്, ഖരാമ
പാബ്ലോ ഡി കഫേ, ട്രേഡ് സെന്റർ സൈഡ്
ദേ പുട്ട് റെസ്റ്റോറന്റ്, അൽക്വിസിസ്
വൈഡ് റേഞ്ച് റെസ്റ്റോറന്റ്, ലുലു വില്ലേജ്
ഗോൾഡൻ ടേസ്റ്റി റെസ്റ്റോറന്റ്, ലുലു ഹൈപ്പർ മാർക്കറ്റ്
സ്റ്റാർ ഗ്രിൽസ് റെസ്റ്റോറന്റ്, ബർദുബായ്
ഓസ്കാർ പ്രൊഡക്ഷൻ, ദുബായ്
അതേസമയം എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാവും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.