റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗെയ്ഡൻസ് (സിഐജിഐ) റിയാദ് ചാപ്റ്റർ വിദ്യാർഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. പരീക്ഷകളെ ഭയക്കാതെ ആസ്വാദ്യകരമാക്കി തങ്ങൾ ആഗ്രഹിക്കുന്ന ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസം വിദ്യാത്ഥികൾക്ക് പകർന്നു നൽകുന്നതായിരുന്നു ‘enjoy your exams’ എന്ന സെഷൻ. കൗൺസിലറും കൺസൾട്ടന്റും ട്രെയിനറുമായ മുഹമ്മദ് മുസ്തഫ നയിച്ച പരിപാടി അവതരണം കൊണ്ടും ഉള്ളടക്കം കൊണ്ടും കുട്ടികൾക്ക് ഏറെ ഹൃദൃവും ഉപകാരപ്രദവുമായി.

പഠനത്തിൽ പിന്നോക്കം പോകാൻ കാരണമായ മടി, പേടി, നീട്ടിവെക്കൽ എന്നിവയ്ക്കുള്ള മറുമരുന്നും, ബ്രെയിൻ മാപ്പിങ്ങിലൂടെ പത്ത് മിനിറ്റ് കൊണ്ട് ഏത് പാഠവും റിവൈസ് ചെയ്യാനുള്ള പരിശീലനവും കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു. സിഐജിഐ റിയാദ് വൈസ് ചെയർമാൻ നൗഷാദ് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.നറഷീദലി, ഫൈസൽ, ഡോ.ഫുആദ്, ഡോ.സകരിയ, മജീദ്, ലത്വീഫ്, ഡോ.ഹസീന, ഖമറുന്നീസ നൗഷാദ് റജീന റഷീദ് എന്നിവർ നേതൃത്വം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook