റിയാദ്: ഇറാഖിൽ കോളറ പടരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചതിനെ തുടർന്ന് സൗദി അറേബ്യ കോളറ നിർമാർജനത്തിന് സഹായം നൽകി. കോളറ നിർമാർജനത്തിന് ആവശ്യമായ പത്ത് ടൺ മരുന്ന് വിമാന മാർഗ്ഗം ബഗ്‌ദാദ്‌ അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.

സൗദി ഭരണാധികാരി സൽമാൻ രാജാവ് അടിയന്തിരമായി സഹായമെത്തിക്കാൻ നിർദേശിച്ചതിനെ തുടർന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററാണ് മരുന്നെത്തിച്ചത്. ബഗ്‌ദാദ് സൗദി എംബസ്സി കോൺസൽ സ്വലാഹ് അൽ ഹത് ലാനിയുടെ സാന്നിധ്യത്തിൽ സൗദി സഹായം ഇറാഖ് അധികൃതർക്ക് ഔദ്യോഗികമായി കൈമാറി. ലോകാരോഗ്യ സംഘടന കോളറ നിർമാജനത്തിനായി ലോകരാജ്യങ്ങളുടെ സഹായം തേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ