റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടി പതിവുവിട്ട് മണലനുഭവത്തിൽ ആവിഷ്കരിച്ചത് പങ്കെടുത്തവർക്കെല്ലാം ആഹ്ലാദകരമായ പുതുമ നൽകി. തുമാമയിലെ അൽഫസ്‌ലൈൻ മരുഭൂമി തമ്പിലായിരുന്നു ഇത്തവണ അംഗങ്ങൾ ഒത്തുചേർന്നത്. വായനയോടൊപ്പം സംഗീതസാന്ദ്രമായ മെഹ്ഫിൽ വായനാനുഭവത്തിന് കൂടുതൽ ആസ്വാദ്യത പകർന്നു.
chilla, saudi arabia

ആനന്ദ് നീലകണ്ഠന്റെ ‘രാവണൻ – പരാജിതരുടെ ഗാഥ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പറഞ്ഞ് എ.പ്രദീപ് കുമാർ പരിപാടിക്ക് തുടക്കം കുറിച്ചു. ഇത്തവണത്തെ ബുക്കർ പ്രൈസ് ജേത്രി ഹാൻ കാങിന്റെ ‘ദ വെജിറ്റേറിയൻ’ നൗഷാദ് കോർമത്ത് അവതരിപ്പിച്ചു. ഇഖ്ബാൽ കൊടുങ്ങല്ലൂർ ‘ട്രാൻസ്ജെന്റർ – ചരിത്രം, സംസ്കാരം, പ്രതിനിധാനം’ എന്ന പുസ്തകത്തിന്റെ വായന നടത്തി. ബീന (നിക്കോസ് കസാൻദ്സാകീസിന്റെ സോർബ ദ ഗ്രീക്ക്), അഖിൽ ഫൈസൽ (ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള), പ്രിയ സന്തോഷ് ( പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി), ഷമീം താളാപ്രത്ത് ( സിദ്ധാർത്ഥ മുഖർജിയുടെ ദ ജീൻ) എന്നിവർ വായനാനുഭവം പങ്കിട്ടു.
chilla, saudi arabia

വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗിന്റെ ചിത്രങ്ങളുടെ പ്രദർശനത്തോടൊപ്പം ബെര്‍നഡെറ്റ് മര്‍ഫി രചിച്ച വാൻഗോഗ്‌സ് ഇയർ- ദ ട്രൂ സ്റ്റോറി എന്ന പുസ്തകത്തിന്റെ വായന ആർ.മുരളീധരൻ നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. റഹിം ഉപ്പളയുടെ മെഹ്ഫിൽ മരുഭൂരാവിനെ സംഗീത സാന്ദ്രമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook