റിയാദ്: സാഹിത്യ-ചലച്ചിത്ര നിരൂപകനും നാടകപ്രവർത്തകനും എംജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സ് മേധാവിയുമായ ഡോ. വി.സി.ഹാരിസിന്റെ നിര്യാണത്തിൽ ചില്ല സർഗവേദി അനുശോചിച്ചു. മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളിൽ വി.സി. ഹാരിസിന്റെ സംഭാവന എടുത്ത് പറയേണ്ടതാണ്. സിനിമയെക്കുറിച്ച് അതിസൂക്ഷ്മനിരീക്ഷണങ്ങൾ നടത്തി നിലപാടെടുത്തിട്ടുള്ള ചലച്ചിത്രനിരൂപകൻ, ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചുകൊണ്ട് ആ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയ ആൾ, നാടകരചയിതാവ്, വിവർത്തകൻ, അഭിനേതാവ് തുടങ്ങി വിവിധ മേഖലകളിൽ വി.സി.ഹാരിസിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ഹാരിസിനെ പോലുള്ള ഒരു സർഗാത്മക ചിന്തകനെ, എഴുത്തുകാരനെ, സർവോപരി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന അധ്യാപക സുഹൃത്തിനെയാണ് മലയാളത്തിന് നഷ്ടമായതെന്ന് ചില്ല അനുശോചന കുറിപ്പിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook