റിയാദ്: ഐ.വി.ശശിയുടെ നിര്യാണത്തിൽ ചില്ല സർഗവേദി അനുശോചിച്ചു. പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്ന നിലക്ക് മാത്രമല്ല, മികച്ച കലാസംവിധായകനും സാങ്കേതിക വിദഗ്ധനുമായിരുന്നു ഐ.വി.ശശി. നല്ല തിരക്കഥകൾക്ക് മികവുറ്റ സിനിമാഭാഷ്യം നൽകാൻ അദ്ദേഹത്തിന് അസാമാന്യ കഴിവുണ്ടായിരുന്നു. പദ്മരാജന്റെയും എംടിയുടെയും തിരക്കഥയിൽ ഐ.വി.ശശി ചെയ്ത ചിത്രങ്ങൾ കാലത്തെ അതിജീവിക്കുമെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
