റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സ്വതന്ത്ര സാഹിത്യ വേദിയായ ‘ചില്ല’യുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വേൾഡ് ലിറ്ററേച്ചർ 2017 ന് ഇന്ന് (വ്യാഴം) തുടക്കം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ പൂർണമായും കവി കെ.സച്ചിദാന്ദനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വ്യാഴം വൈകീട്ട് 8.30 നു റിയാദ് എക്സിറ് 18 ലെ നോഫാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ‘വായന: സംസ്കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കേളി-ചില്ല അംഗങ്ങൾ അവതരിപ്പിക്കുന്ന ‘ചൊല്ലിയാട്ടം’ അരങ്ങേറും.

രണ്ടാ ദിവസം (വെള്ളി) രാവിലെ ഒൻപതിന് അൽ ഹയറിലെ അൽ ഒവൈദ ഫാം ഓഡിറ്റോറിയത്തിൽ “കവിതയും പ്രതിരോധവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സർഗ്ഗ സംവാദവും. ഉച്ചയ്ക്ക് ശേഷം കേളി കുടംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ഭാഗമായ ‘എന്റെ മലയാളം’ ഉദ്ഘാടനം, കേളിയുടെ പൊതുസ്വീകരണത്തിൽ “സാംസ്കാരിക പ്രവര്‍ത്തനവും രാഷ്ട്രീയവും വര്‍ത്തമാനകാല ഇന്ത്യയില്‍ ” എന്ന വിഷയത്തിൽ പ്രഭാഷണം. മൂന്നാം ദിവസം ശനിയാഴ്ച രാവിലെ ബത്ഹയിലെ ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സച്ചിദാനന്ദന്റെ മൂന്ന് കാവ്യകാലങ്ങള്‍ – രാഷ്ട്രീയ ഭാവുകത്വപരിസരങ്ങളിലൂടെ ആത്മസഞ്ചാരം എന്ന പരിപാടിയും തുടർന്ന് “ഡയസ്പോറ സാഹിത്യവും ഗള്‍ഫ് മലയാളി ജീവിതവും” എന്ന വിഷയത്തിൽ കെ.സച്ചിദാനന്ദൻ സംസാരിക്കും.

പരിപാടികളുടെ വിശദ വിവരങ്ങള്‍ക്ക് നൗഷാദ് കോര്‍മത്തുമായി (050 291 9735) ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ