റിയാദ് : ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മറ്റി സഫ മക്ക പോളിക്ലിനിക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ സിജു രാജനും ജൂനിയർ വിഭാഗത്തിൽ ആവണി സുദർശനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ എം.കെ മജീദും ജൂനിയർ വിഭാഗത്തിൽ അനസൂയയും രണ്ടാം സ്ഥാനത്തിനർഹരായി . റിയാദിലെ 25 പ്രമുഖ ടീമികൾ തമ്മിലാണ് സഫ മക്ക ഓഡിറ്റോറിയത്തിൽ മാറ്റുരച്ചത്. ദിൽജിത്ത് രാജ്,വൈശാഖ്,സയ്യിദ് ഫൈസൽ ,അമീർ പട്ടണത്ത് എന്നിവർ വിധി കർത്താക്കളായിരുന്നു.
ഒ.ഐ.സി.സി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉത്ഘടനം ചെയ്തു. അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ് , തുടങ്ങിയവർ പ്രസഗിച്ചു.വിജയികൾക്കുള്ള ട്രോഫി സഫ മക്ക മാർക്കറ്റിങ് ഡയറക്ടർ യഹിയ ചെമ്മാണിയോട് കൈമാറി. പ്രോത്സാഹന സമ്മാനങ്ങൾ റഫീഖ് പട്ടാമ്പി,നാസർ മണ്ണാർക്കാട്,ഹക്കീം പട്ടാമ്പി,അനസ് എന്നിവർ മത്സരാർത്ഥികൾക്ക് കൈമാറി. മുരളി,സുലൈമാൻ,രാജൻ ബേബി,രാധാകൃഷ്ണൻ,സൈതലവി വിളയൂർ,റോയ് തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ മുഹമ്മദലി മണ്ണാർക്കാട് ,പ്രമോദ് പൂപ്പാല എന്നിവർ പ്രസംഗിച്ചു.
