ദുബായ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ജൈവ കൃഷി സ്​നേഹികളുടെ ‘വയലും വീടും’ സംഗമത്തിൽ പ​​ങ്കെടുക്കുവാൻ ഏതാനും ദിവസം മുൻപ് ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ റാഷിദ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം​.

നെൽവിത്തുകളുടെ സംരക്ഷകനായ രാമന്റെ ശേഖരത്തിൽ 40 ലധികം നെൽവിത്തുകളുണ്ട്. നെൽവിത്തുകളുടെ സംഭരണത്തിന് പരമ്പരാഗത രീതിയിലാണ് രാമൻ പിന്തുടരുന്നത്. നിരവധി കാർഷിക പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കർഷകനു പുറമേ പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ