മനാമ: ഈ വർഷത്തെ സിബിഎസ്ഇ ബഹ്റൈൻ ക്ലസ്റ്റർ കായിക മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന വിജയം. ആൺകുട്ടികളുടെ അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിലും ഫുട്ബോൾ മത്സരത്തിലും ഇന്ത്യൻ സ്‌കൂൾ ടീം ജേതാക്കളായി.

indian school, bahrain

താഴെ പറയുന്ന ഇനങ്ങളിലാണ് ഇന്ത്യൻ സ്‌കൂൾ ജേതാക്കളായത്: ബാസ്ക്കറ്റ് ബോൾ അണ്ടർ 19 ബോയ്‌സ്‌, അണ്ടർ 19 ഗേൾസ്; ഫുട്ബോൾ അണ്ടർ 19 ബോയ്‌സ്‌; ബാഡ്മിന്റൺ അണ്ടർ 14 ബോയ്‌സ്, അണ്ടർ 17 ബോയ്സ്, അണ്ടർ 19 ബോയ്സ്, അണ്ടർ 17 ഗേൾസ്; ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ്.

indian school, bahrain

താഴെ പറയുന്ന ഇനങ്ങളിൽ ഇന്ത്യൻ സ്‌കൂൾ റണ്ണേഴ്‌സ് അപ് ആയി: ബാഡ്മിന്റൺ അണ്ടർ 14 ഗേൾസ്, അണ്ടർ 19 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ്.

indian school, bahrain

ബഹ്റൈനിലെ ആറു സിബിഎസ്ഇ സ്‌കൂളുകൾ പങ്കെടുത്ത ക്ലസ്റ്റർ കായിക മത്സരങ്ങൾക്കു ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങൾ ആതിഥേയരായിരുന്നു. ഈ വർഷത്തെ വിവിധ ഇനങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ഉജ്ജ്വല പ്രകടനമാണ് കാഴ്ച വച്ചത്. സിബിഎസ്ഇ ബഹ്റൈൻ ക്ലസ്റ്റർ കായിക മത്സരങ്ങളിൽ ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമുകളെയും പരിശീലകരെയും പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ