റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ വനിതാ വിഭാഗമായ സിജി മദർസ്‌ സ്ത്രീകൾക്ക് മാത്രമായി കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 17 നു വെള്ളിയാഴ്ച വെകീട്ട് 3 മണിക്ക് മലസിലെ അൽമാസ് റസ്റ്ററന്റിൽ നടത്തുന്ന പരിപാടിയിൽ പ്രിൻസെസ് നൂറ യൂണിവേഴ്സ്റ്റിയിലെ പ്രൊഫസർ മെർവത്തു മൂസ, അൽ ജാഫിൽ ഹോസ്പിറ്റലിലെ ഡോ.എലിസബത്ത് സാംസൺ എന്നിവർ ‘കാൻസർ ചില മുൻകരുതലുകൾ’ എന്ന വിഷയത്തിൽ ക്ലാസ്സുകൾ നയിക്കും. ക്ലാസ്സുകൾക്കുശേഷം സദസ്സിന്റെ സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0572064672 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ