റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗെയ്ഡൻസ് ഇന്ത്യയുടെ വനിതാ വിഭാഗമായ സിജി മദേർസ് റിയാദിൽ കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കാൻസർ എന്ന മാരകരോഗത്തെ ചെറുക്കാൻ നമ്മുടെ ജീവിതശൈലി മാറ്റാൻ തയ്യാറാവേണ്ടതുണ്ടെന്ന് പ്രിൻസസ് നൂറ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മെർവത് മൂസയും അൽ ജാഫൽ ഹോസ്പിറ്റലിലെ ഡോ.എലിസബത് സാംസണും പറഞ്ഞു. വായിലെ കാൻസർ, ബ്രസ്റ്റ് കാൻസർ, വ്യത്യസ്ത തരം ഗൈനക്കോളജിക്കൽ കാൻസറുകൾ എന്നിവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, ചികിത്സിക്കേണ്ടതെപ്പോൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അറിവ് പകരുന്നതും തെറ്റിദ്ധാരണകൾ നീക്കുന്നതിനും പരിപാടി സഹായകമായി.

കാൻസർ രോഗത്തെയും അതിന്റെ കാരണങ്ങളേയും കുറിച്ചുള്ള ചിത്ര പ്രദർശനവും പോസ്റ്ററുകളും പരിപാടിയെ വ്യത്യസ്ഥമാക്കി. സംഘാടകർക്കൊപ്പം കയ്യൊപ്പ് മരത്തിലൂടെ സദസ്സും കാൻസറിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിഗി മദേഴ്സ് പ്രസിഡന്റ് ഡോ.ഹസന ഫൗദ് അധ്യക്ഷത വഹിച്ചു. ഷബീബ റഷീദലി സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഡോ.ജിഷ സദസ്സുമായി സംവദിച്ച ഡോക്ടർമാരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.

ബുഷ്റ ഖാലിദിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഖമറുന്നീസ നൗഷാദ് സ്വാഗതവും റജീന റഷീദ് നന്ദിയും പറഞ്ഞു. അനീസ മജീദ് ഉമൈവ സൈനുൽ ആബിദീൻ, ഷർമി നവാസ്, സാജിത ഫൈസൽ, ശബ്ന ലതീഫ് എന്നിവർ നേതൃത്വം നൽകി. ജോയ് ആലുക്കാസ് മുഖ്യ പ്രയോജകരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ