റിയാദ്: സൗദി ഗോത്രസംസ്കൃതിയുടെ സ്മരണകളുണർത്തിയ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയ്ക്ക് കൊടിയിറക്കം. ഒട്ടകമേളയുടെ സമാപന ചടങ്ങ് ജിസിസിയിലെ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. റിയാദിൽ നിന്ന് 140 കിലോമീറ്റർ അകലെ അദ്ദഹ്‌ന മരുഭൂമിയിലെ സായാഹിദിൽ ഒരുക്കിയ സൗദിയിലെ ആദ്യ ഒട്ടക നഗരിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

സൗദി ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പരമ്പരാഗത നൃത്തം, കവിയരങ്ങ്, ഒട്ടകങ്ങളുടെ പരേഡ് തുടങ്ങിയ അരങ്ങേറി. വിജയികൾക്കുള്ള സമ്മാനങ്ങൾ രാജാവ് വിതരണം ചെയ്തു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹദ് അൽ ജാബിർ സ്‌ബാഹ്, ഒമാൻ കായിക മന്ത്രി ഷെയ്ഖ് സഅദ് ബിൻ മുഹമ്മദ് അസ്സീദി , ഖത്തർ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ശൈഖ് ജാഊൻ ബിൻ അഹ്മദ് ഥാനി, അബുദാബി കായിക വകുപ്പ് മേധാവി ശൈഖ് നെഹ്‌യാൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദുൽ അസീസ് രാജാവിന്റെ സമരണാർത്ഥം സംഘടിപ്പിച്ച പൈതൃകോത്സവം ഒരു മാസം നീണ്ടുനിന്നു.
camel fest, saudi arabia

114 ദശലക്ഷം റിയാലാണ് സമ്മാനമായി വിതരണം ചെയ്തത്. വിവിധ ഗോത്രങ്ങളുടെ സഹകരണത്തോടെ 1999ൽ ആരംഭിച്ച മേള പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. സമ്മാനത്തുക കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഇക്കൊല്ലത്തെ മേള ലോകശ്രദ്ധ നേടി. ഇദംപ്രദമായി നടന്ന ഫോട്ടോഗ്രാഫി മത്സരം നാഷണൽ ജ്യോഗ്രഫിക് മാസികയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
camel fest, saudi arabia

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ