ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഇന്നലെ ദുബായിലെ ബുർജ് ഖലീഫയുടെ ലേസർ പ്രദർശനത്തിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക കാണാൻ കാത്തിരുന്നവർ നിരാശരായി.  ലോകത്തെ തന്നെ ഏറ്റവും പൊക്കമുള്ള കെട്ടിടമായി കരുതപ്പെടുന്ന ബുർജ് ഖലീഫയിൽ പല രാജ്യങ്ങളുടെ സ്വാന്തന്ത്ര്യ ദിനങ്ങളിലും, ആദരസൂചകമായി അതാതു നാടിന്റെ പതാക തെളിയാറുണ്ട്.  ഇത്തവണ ഇന്ത്യൻ പതാക കാണിക്കാൻ സാധിക്കാത്തത് സാങ്കേതിക തകരാറുകൾ മൂലമാണ് എന്ന് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ട്വിറ്ററിൽ അറിയിച്ചു.

“കാര്യമായ ഒരു സാങ്കേതിക തകരാറു മൂലം ഇത്തവണ ബുർജ് ഖലീഫയിൽ ഇന്ത്യൻ ത്രിവർണ്ണ പതാക കാണിക്കാൻ കഴിയില്ല എന്ന് എമാറിലെ സുഹൃത്തുക്കൾ വഴി ഇപ്പോൾ അറിയാൻ കഴിഞ്ഞു.  ഇത് കാണാൻ കാത്തിരിക്കുന്നവർ തീർച്ചയായും നിരാശരാകും,” യു എ ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി കുറിച്ചു.

 

Read More from Overseas Section Here

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook