മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമക്കടുത്ത് ബുദയ്യയിലെ തെരുവില്‍ വന്‍ ബോംബ് സ്‌ഫോടനം. നിരവധി കാറുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ല. ഭീകരരാണ് ബോംബ് സ്‌ഫോടനത്തിനു പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഷിയാ ഭൂരിപക്ഷ പ്രദേശമാണ് ബുദയ്യ. നേരത്തെയും ഈ മേഖല ആക്രമണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. യുഎഇ സൈനികോദ്യോസ്ഥനടക്കം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മൂന്നു ഷിയാ വിഭാഗക്കാരായ പ്രതികളെ കഴിഞ്ഞ മാസം വധശിക്ഷക്കു വിധേയമാക്കിയതിനു പിന്നാലെ ബഹ്‌റൈനില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിരിക്കയാണ്.

201 ഫെബ്രുവരി-മാര്‍ച്ചില്‍ ഷിയാ ഭൂരിപക്ഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയിരുന്നു. ഇത് സര്‍ക്കാര്‍ സൗദി പിന്തുണയോടെ സൈനികമായി അടിച്ചമര്‍ത്തിയ ശേഷം രാജ്യത്ത് ബോംബാക്രമണങ്ങളും അനിഷ്ട സംഭവങ്ങളും പലപ്പോഴും ഉണ്ടാകുന്നു. കഴിഞ്ഞ മാസം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഫാമില്‍ നില്‍ക്കുമ്പോള്‍ വെടിയേറ്റ് മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ