ബ്ലെസന്‍ ജോർജ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 10 മുതൽ

ഈ മാസം 10,11,12 തീയതികളില്‍ ഫാഹേല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാലാം ടൂര്‍ണമെന്റ് നടത്തപ്പെടും

blesson, vollyball

കുവൈത്ത് സിറ്റി: വോളിബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി തുടങ്ങിയ സംഘടനയാണ് ബ്ലെസന്‍ ജോജ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍. കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കന്മാരും, വിശിഷ്ടാതിഥികളും ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡാണ് ഈ സംഘടനെയെ നിയന്ത്രിക്കുന്നത്. എല്ലാ വര്‍ഷവും അന്തര്‍ദേശീയ നിലവാരത്തോടെ ബ്ലസന്‍ ജോർജ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് നടത്താറുണ്ട്.

ഈ മാസം 10,11,12 തീയതികളില്‍ ഫാഹേല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാലാം ടൂര്‍ണമെന്റ് നടത്തപ്പെടും. കുവൈത്ത് വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വലീദ് എ.അമാനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. കുവൈത്ത് വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ഈ വര്‍ഷം 6 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കുവൈത്ത് നാഷണല്‍ ടീം അംഗങ്ങള്‍ അടങ്ങിയ ടീമുകളും കുവൈത്ത് ക്ലബ്ബ് ടീം അംഗങ്ങളും, 3 ഇന്‍ഡോര്‍ ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ടീം അംഗങ്ങളും സംസ്ഥാന ടീം സംസ്ഥാന ടീം അംഗങ്ങളും ഉള്‍പ്പെട്ട 3 ഇന്ത്യന്‍ ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ട്രോഫിയും കാഷ്‌പ്രൈസും ലഭിക്കും.

ടൂര്‍ണമെന്റ് ആദ്യദിവസം 4 മണിക്കും മറ്റുദിവസങ്ങളില്‍ 6 മണിക്കുമാണ് നടത്തുന്നത്. ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുവൈത്തിലെ 17ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ആദരിക്കും. ഈ കുട്ടികളുടെ സ്‌പോര്‍ട്‌സിലുള്ള പ്രകടനത്തെ വിലയിരുത്തി സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ചാകും കുട്ടികളെ ആദരിക്കുക.

കേരളാ യൂണിവേഴ്‌സിറ്റി , കേരളാ സ്റ്റേറ്റ് ഇന്ത്യന്‍ നാഷണല്‍ ടീം, കേരളാ പൊലീസ്, കേരള ഇലക്ട്രിസ്റ്റി ബോര്‍ഡ്, അബുദാബി പൊലീസ് തുടങ്ങി അന്തര്‍ദേശീയ ടീമുകളില്‍ 1970 മുതല്‍ 1980 വരെ കളിച്ച് ബ്ലസന്‍ ജോർജിന്റെ ഓർമ നിലനിര്‍ത്തുകയാണ് ഈ ടൂര്‍ണമെന്റിലൂടെ ഉദ്ദേശിക്കുന്നത്.

കുവൈത്ത് വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് വലീദ് അമൻ, ജനറൽ സെക്രട്ടറി അബ്ദുല്ല അനേസി, BGFI ചെയർമാൻ ഉമ്മൻ ജോർജ്, ചെസ്സില്‍ ചെറിയാന്‍, പി.ടി.സാമുവൽകുട്ടി, സാം പൈനുമൂട്, രാജു സക്കറിയ കിഷോര്‍ സെബാസ്റ്റിയന്‍, ജോർജ് ഈശോ, സജീവ് നാരായണൻ, രാജേഷ് ജോർജ്, ഡി.കെ.ദിലീപ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കല കുവൈത്ത് മാതൃഭാഷാ പഠന സമിതി രൂപീകരിച്ചു
കുവൈത്ത് സിറ്റി: “മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക” എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കഴിഞ്ഞ 27 വർഷമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ചു വരുന്ന മാതൃഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഭാഷാ സമിതി രൂപികരിച്ചു. മാതൃഭാഷാ പഠനത്തിന് സാഹചര്യങ്ങൾ ഇല്ലാത്ത കുവൈത്തിലെ ആയിരക്കണക്കിന് കുട്ടികളാണ് കല കുവൈത്ത്, സ്കൂൾ അവധി സമയത്ത് സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്സുകളിൽ പങ്കെടുത്ത് പഠിക്കുന്നത്.

ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മെയ് 19-ന് പ്രശസ്ത സാഹിത്യകാരനും നടനുമായ വി.കെ.ശ്രീരാമൻ കല കുവൈത്തിന്റെ മെഗാ പരിപാടിയായ “മയൂഖം – 2017 ” ന്റെ വേദിയിൽ നിർവ്വഹിക്കും. പരിപാടിയിൽ കേരള നിയമ സഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രധാന അതിഥിയായി പങ്കെടുക്കും.

അബ്ബാസിയ കല സെന്ററിൽ, കല കുവൈത്ത് പ്രസിഡന്റ് സുഗതകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി രൂപികരണ യോഗത്തിൽ കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജി ഈ വർഷത്തെ മാതൃഭാഷ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും വിവിധ സംഘടന പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ജോയി മുണ്ടക്കാടൻ, ഇങ്ക്ബാൽ കുട്ടമംഗലം, അഷറഫ് കാളത്തോട്, ജോസഫ് പണിക്കർ, തോമസ് കടവിൻ, സാം പൈനുംമൂട്, ജോൺ ആർട്ട്സ്, മുജീബുള്ള, ലിസി കുര്യാക്കോസ്, സുജി, നിരഞ്ജൻ, മുഹമ്മദ് റിയാസ്, എൻ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ മാതൃഭാഷാ സമിതിയുടെ രക്ഷാധികാരികളായി ജോൺ മാത്യു, അഡ്വ.ജോൺ തോമസ്, ജോയി മുണ്ടക്കാടൻ, ജോസഫ് പണിക്കർ, രഘുനാഥൻ നായർ എന്നിവരെയും, ജനറൽ കൺവീനറായി സജീവ് എം.ജോർജ് , കൺവീനർമാരായി സജീവ് ഏബ്രഹാം, ജങ്ക്ബാൻ കുട്ടമംഗലം, പി.ആർ.ബാബു, രാജൻ കുളക്കട എന്നിവരെയും, മേഖല കൺവീനർമാരായി സൈമേഷ് (അബ്ബാസിയ) പ്രജോഷ് (അബുഹലിഫ) തോമസ് ഏബ്രഹാം (ഫഹഹീൽ) ജോർജ് തൈമണ്ണിൽ ( സാൽമിയ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതവും, മാതൃഭാഷാ ജനറൽ കൺവീനർ സജീവ് എം.ജോർജ് നന്ദിയും രേഖപ്പെടുത്തി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Blessan george foundation international vollyball tournament

Next Story
മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ ഇ.അഹമ്മദ് വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും: എന്‍.കെ.പ്രേമചന്ദ്രന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express