/indian-express-malayalam/media/media_files/uploads/2017/04/samajam.jpg)
മനാമ: ഗള്‍ഫ്‌നാടുകളിലെ എറ്റവും വലിയ ബാല കലാമേളയായ ബികെഎസ് ബാലകലോത്സവം ഈ മാസം 29 നു തുങ്ങും. സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കൊപ്പം ബഹ്‌റൈന്‍ നിവാസികളായ എല്ലാ മലയാളികള്‍ക്കും കലോത്സവത്തില്‍ പങ്കെടുക്കാം. 120 ഓളം ഇനങ്ങളില്‍ അഞ്ഞൂറോളം കുട്ടികള്‍ മാറ്റുരയ്ക്കുന്ന കലാമാമാങ്കം മേയ് 16 നു സമാപിക്കും.
പോയ വര്‍ഷം വിധികര്‍ത്താക്കളായി എത്തിയ പ്രശസ്ത നര്‍ത്തകികളായ ചിത്രവിശ്വേശ്വരനും ദീപ്തി ഓംചേരിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൂടിപരിഗണിച്ച് ഈ വര്‍ഷം ചില ഇനങ്ങള്‍ക്ക് കേരള സ്‌കൂള്‍ യുവജനോത്സവ മാന്വല്‍ പ്രകാരമുള്ള സമയദൈര്‍ഘ്യവും വിധി നിര്‍ണയരീതികളും നല്‍കും. ഇതുള്‍പ്പെടെ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം റജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. നേരിട്ടും ഓണ്‍ലൈനിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ഇനങ്ങളും വിലയിരുത്തുന്നതിനും വിധി നിര്‍ണയിക്കുന്നതിനും പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങളെ കേരളത്തില്‍ നിന്നും ക്ഷണിക്കുന്നതിനും ബഹ്‌റൈനില്‍ നിന്നും കണ്ടെത്തുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
ബാലകലോത്സവം ലോഗോ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. സപ്തതിയുടെ നിറവില്‍ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ മുദ്രകൂട്ടി ചേര്‍ത്ത് രൂപകല്‍പ്പന ചെയ്തതാണ് ലോഗോ. ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി, മറ്റു ഭരണസമിതി അംഗങ്ങള്‍, ബാലകലോത്സവം ജനറല്‍ കണ്‍വീനര്‍ പി.എന്‍.മോഹന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21. അപേക്ഷാഫോറവും നിബന്ധനകളും സമാജം ഹെൽ പ്ഡെസ്കിൽ നിന്ന് നേരിട്ടും സമാജം വെബ്സൈറ്റിൽ (www.bksbahrain.com) നിന്നും ലഭിക്കും. വിവരങ്ങൾക്ക് ജനറൽ കൺവീനർ മോഹൻ രാജ് (39234535) മായി ബന്ധപ്പെടണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.