റിയാദ്: കലാ പ്രതിഭകളെ ഉൾകൊള്ളിച്ചു കൊണ്ട് ബിസ്മി ലൈറ്റ് ആൻഡ് സൗണ്ട് ഒന്നാം വാർഷികം ആഘോഷിച്ചു. അമ്പിളി ടീച്ചറുടെ അധ്യക്ഷതയിൽ മദീന ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മദീന ഹൈപ്പർ മാർക്കറ്റ് ഓപ്പറേഷൻ മാനേജർ ശിഹാബ് കൊടിയത്തൂർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാപ്പിള പാട്ട് ഗായകൻ കണ്ണൂർ ശരീഫ് മുഖ്യാതിഥി ആയിരുന്നു.

യോഗത്തിൽ ശിഹാബ് കൊട്ടുകാട് (നോർക്ക പ്രതിനിധി), ജോസ് അക്കരെ (ഐഎംഎ പ്രസിഡന്റ്), ഷാജഹാൻ (താജ് ഗോൾഡ്), ഉബൈദ് എടവണ്ണ (മീഡിയ ഫോറം), മൊയ്തു അറ്റ്ലസ്, ഫൈസൽ ബിൻ അഹമ്മദ് (ബിഡിഎം മദീന ഗ്രൂപ്), ടി.പി.മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രോഗ്രാം അവതരിപ്പിച്ച അഷ്റഫ് കൊച്ചി കാണികളുടെ പ്രശംസ ഏറ്റു വാങ്ങി.

ബിസ്മി ലൈറ്റ് ആൻഡ് സൗണ്ട് മാനേജ്മെന്റ് പ്രതിനിധികളായ നവാസും അനിലും ചേർന്ന് കണ്ണൂർ ശരീഫിനുള്ള മെമെന്റോ കൈമാറി. വിശാൽ, സച്ചിൻ, അനൂപ്, ശരത്, ഷാഫി, വൈശാഖ്, യുണൈറ്റഡ് എഫ് സി, ഹാഫ് ലൈറ്റ് എഫ് സി ടീം എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ