ദുബായ്: ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷൻ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന തരത്തിൽ മുഖം തിരിച്ചറിയൽ മാർഗമാക്കുന്ന തരത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. പൈലറ്റ് അടിസ്ഥാനത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയതിന് പിറകെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.

മുഖത്തിനു പുറമെ ഐറിസ് (കണ്ണിലെ കൃഷ്ണമണി) റെകഗ്നിഷൻ വഴിയും തിരിച്ചറിയാൻ എയർപോർട്ടിലെ സ്മാർട്ട് ട്രാവൽ’ സംവിധാനത്തിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ലോഞ്ച് സൗകര്യങ്ങളിൽ പ്രവേശിക്കാനും കഴിയും. വിമാനത്താവളത്തിലൂടെ സഞ്ചരിക്കാനും വിമാനങ്ങളിൽ കയറാനും ഈ ബയോമെട്രിക് തിരിച്ചറിയൽ തന്നെ മതി.

Read More: യുഎഇയിൽ ഷോപ്പിങ് മാളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു- വീഡിയോ

ദുബായ് വിമാനത്താവളങ്ങളുടെ അറൈവൽ, ഡിപാർചർ ഹാളുകളിൽ ഇത്തരം സൗകര്യമുള്ള 122 സ്മാർട്ട് ഗേറ്റുകൾ നവീകരിച്ചതായും അതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് യാത്രാ രേഖകളുടെ ആവശ്യമില്ലാതെ ഈ സംവിധാനം വിമാനത്താവള അധികൃതർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook