റിയാദ്: ബത്ത കൊമേഴ്ഷ്യൽ സെന്ററിലുണ്ടായ വൻ അഗ്നിബാധയെ തുടർന്ന് സർവ്വതും നഷ്ടപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങളിലെ നൂറ്റിനാല്പതോളം ഇന്ത്യൻ തൊഴിലാളികൾക്ക് എൻആർകെയുടെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയ സമിതി സ്വരൂപിച്ച ധനസഹായം വിതരണം ചെയ്തു. റിയാദ് റമദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ധനസഹായം നൽകി ലുലു ഗ്രൂപ്പ് റിയാദ് റീജിയണൽ ഡയറക്ടർ ഷഹീം മുഹമ്മദുണ്ണി നിർവഹിച്ചു. ഇത്തരം വിഷമ ഘട്ടങ്ങളിൽ പൊതു സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ നടത്തുന്ന മഹത്തായ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഈ സംരഭത്തിൽ ഭാഗമാകുവാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും എംഡി എം.എ.യൂസുഫലി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

സിറ്റി ഫ്‌ളവർ സി.ഒ, ഫസലുറഹ്മാൻ, നെസ്റ്റോ ബി.ഡി.എം, നാസർ കല്ലായി, ഷിഫ അൽ ജസീറ പോളിക്ലിനിക് റിയാദ് എ.ഡി.എം. അഷ്‌റഫ് വേങ്ങാട്ട്, പാരഗൺ ഗ്രൂപ്പ് പ്രതിനിധി പയസ് മേചേരി, ബെഞ്ച് മാർക് പ്രതിനിധി സഹീർ, മഹാത്മ ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രതിനിധി എം.ഡി അബ്ദുൽ ജബ്ബാർ തുടങ്ങിയവരും സഹായവിതരണം നടത്തി. മലക്ക ജ്വല്ലറി, മലബാർ ഗോൾഡ്, അൽ മദീന ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. പ്രവാസ ലോകത്തെ മറ്റ് പ്രദേശങ്ങളിൽ കാണാത്ത ഐക്യത്തോടെയുള്ള പ്രവർത്തനമാണ് എൻആർകെയുടെ നേതൃത്വത്തിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ജനകീയ സമിതി നടത്തിയതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും അപകടം മൂലമുണ്ടായ പ്രതിസന്ധി എത്രയും വേഗം മറി കടക്കുവാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അവർ പറഞ്ഞു.

ദുരന്തത്തിൽ പ്രയാസം നേരിട്ടിട്ടും ജനകീയ സമിതിയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ഭഗവാക്കായ രവികുമാർ ക്ലാസ്സിക് റെസ്റ്റാറന്റ്, റാഫി പാങ്ങോട്, മുജീബ് ഉപ്പട റോയൽ ട്രാവൽസ്, അഷ്‌റഫ് പാലത്തിങ്ങൽ,സി.എച്ച്.അബ്ബാസ്, ഷാനവാസ് ആറളം, റഫീഖ് എന്നിവരെ ചടങ്ങ് നന്ദിയോടെ സ്മരിച്ചു. സമിതി ചീഫ് കോ.ഓർഡിനേറ്റർ നാസർ കാരന്തൂർ ആമുഖ പ്രസംഗം നടത്തി. ആക്ടിങ് ചെയർമാൻ എം.മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. സമിതി ട്രഷറർ റഷീദ് മേലേതിൽ, വൈസ് ചെയർമാൻമാരായ സത്താർ കായംകുളം, ഉദയഭാനു, സലിം കുമാർ, ഭാരവാഹികളായ തെന്നല മൊയ്‌തീൻ കുട്ടി, ബഷീർ മാസ്റ്റർ, അലി ആലുവ, നവാസ് വെള്ളിമാട്കുന്ന്, ഷാജി കുന്നിക്കോട്, ഷാജി സോന, റാഫി പാങ്ങോട്, നോർക്ക സൗദി കൺസൽട്ടൻറ് ശിഹാബ് കൊട്ടുകാട്, എൻ.ആർ.കെ.മുൻ ചെയർമാൻ മുമ്മദലി മുണ്ടോടൻ, ഇബ്രാഹിം സുബ്ഹാൻ, കോയാമു ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

ജിഫിൻ അരീക്കോട്, ഷമീർ കുന്നുമ്മൽ, സനൂപ് പയ്യന്നൂർ, സാം സാമുവൽ പാറക്കൽ, മാള മുഹിയുദ്ദീൻ, സൈനുദ്ദീൻ കൊച്ചി,ഷൈജു പച്ച, വിജയൻ നെയ്യാറ്റിൻകര, സക്കീർ ദാനത്ത്, അബ്ദുൽ അസീസ് കോഴിക്കോട്, പി.കെ.സെയ്‌നുൽ ആബിദീൻ, രാജൻ കാരിച്ചാൽ, രാജൻ നിലമ്പൂർ തുടങ്ങിയവർ ധനസഹായ വിതരണത്തിന് നേതൃത്വം നൽകി. സമിതി കൺവീനർ സലിം കലക്കര നന്ദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ