റിയാദ്: ബാർ യുണൈറ്റഡ് റിയാദ് (ബാച്ച്ലേഴ്സ് അസ്സോസിയേഷൻ) സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് “ജീപാസ് ബിഗ് ബാഷ്” സുൽത്താന അൽ കസർ മാളിന് സമീപത്തുള്ള സ്റ്റേഡിയത്തിൽ മാർച്ച് 17 ന് വെള്ളി രാവിലെ 6.3 0 ന് ആരംഭിക്കും. റിയാദിലെ 24 പ്രമുഖ ടീമുകൾ തമ്മിൽ മാറ്റുരക്കും. ജേതാക്കൾക് ജീപാസ് ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക് പാരജോൺ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ് ഫിക്സ്ചർ പ്രകാശനം അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് യാസർ ബറാമിയുടെ അധ്യക്ഷതയിൽ രക്ഷാധികാരി എസ്.വി.അർശുൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജീപാസ് ബ്രാഞ്ച് മാനേജർ എം.ക .ഷംസുദ്ദീനും എച്ച്ആർ മാനേജർ സഞ്ജിത്തും ചേർന്ന് വിന്നേഴ്‌സ് ട്രോഫി ലോഞ്ചിങ് നിർവഹിച്ചു. പാരജോൺ മാനേജർ മുഹമ്മദ് നൗഫൽ റണ്ണേഴ്‌സ് ട്രോഫി ലോഞ്ചിങ് നിർവഹിച്ചു. സിറ്റി ഫ്ളവർ മാർക്കറ്റിങ് മാനേജർ ദിലീഷ് നായർ, മിർഷാദ് ബക്കർ, എം.വി. മുജീബ്, അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് ഫിക്സ്ചർ പ്രകാശനം നിർവഹിച്ചു. കൺവീനർ കെ.വി.കുഞ്ഞഹമ്മദ് കോയ, എം.എം.റംസി, കെ.എം.ഇല്യാസ് ആശംസയർപ്പിച്ചു.
പി.ടി.യൂസഫ് ടൂർണമെന്റിനെ കുറിച്ച് വിശദീകരണം നൽകി. റസ്തം സ്വാഗതവും വി.അഫ്‌നാസ് നന്ദിയും പറഞ്ഞു. കെ.വി.റൗഫ്, ബി.വി.ഷഹൽ, ഷിബിലി, കെ.ഹാരിസ്, കെ.വി.ജാസിം, ടി.ഹിദായത്, സജ്ജാദ്, ജാവേദ്, റിഫായ്, ഷഫീക്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.