റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യം വച്ച് ഹൂതികൾ വീണ്ടും ബാലിസ്റ്റിക് മിസൈൽ അയച്ചു. മിസൈൽ സുരക്ഷാ സേന തകർത്തതായാണ് പ്രാഥമിക വിവരം. അഹമ്മദിയ്യ സുവൈദി എന്നിവിടങ്ങൾ ആകാശത്ത് വച്ചാണ് സൈന്യം മിസൈൽ തകർത്തത്.

അക്രമത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ഉച്ചയോടെ ഉഗ്രശബ്ദം കേട്ടതായി റിയാദ് നഗര വാസികൾ പറഞ്ഞു. റിയാദ് കിങ് ഖാലിദ് എയർപോർട്ട് ലക്ഷ്യമാക്കി കഴിഞ്ഞ മാസം ഹൂതികൾ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. ഇന്നത്തെ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ