മനാമ: ആറുവയസുകാരനായ മകന്റെ മുന്‍പിൽവച്ച് ബഹ്‌റൈൻ വനിതയെ വെടിവെച്ചു കൊന്ന പ്രതിക്ക് സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബിഡിഎഫ്) ഗ്രാന്‍ഡ് മിലിറ്ററി കോടതിയാണ് തടവുശിക്ഷ വിധിച്ചത്. കൊലപാതകം, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് റിഫയിലെ നൂണ്‍ അവന്യൂവിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആറുവയസ്സുള്ള മകനോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന ഇമാന്‍ സലേഹിയെ(28)യാണ് 34 കാരനായ പ്രതി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ഇയാള്‍ കാറില്‍ നിന്ന് റോഡിലേക്ക് മാറ്റിയിടുകയും ചെയ്ത ശേഷമാണ് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ