മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ ഓഗസ്റ്റ് 15ന് മനാമയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. “ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം” എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന – സ്വാതന്ത്രദിന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും ഫ്രീഡം സ്ക്വയര്‍ നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ഉസ്താദ് അശ്റഫ് അന്‍വരി ചേലക്കര ചെയര്‍മാനും നവാസ് കൊല്ലം ജന.കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘത്തിന് കഴിഞ്ഞ ദിവസം രൂപം നല്‍കി.

സ്വാഗത സംഘം ഭാരവാഹികളുടെ പേരുവിവരങ്ങള്‍
രക്ഷാധികാരികള്‍: മുഹമ്മദ് മുസ്ലിയാര്‍ഏടവണ്ണപ്പാറ, എസ്.എം.അബ്ദുല്‍വാഹിദ്, വി.കെ.കുഞ്ഞുമുഹമ്മദ്ഹാജി, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി
ചെയര്‍മാന്‍: അശ്റഫ് അന്‍വരി
വൈസ് ചെയര്‍മാന്‍: നവാസ്മുഹറഖ്, ശുകൂര്‍ ഉമ്മുല്‍ ഹസം, അഫ്സല്‍ഗുദൈബിയ, റാസിഖ്ജിദാലി, അമീര്‍ ഗുദൈബിയ
ജന: കണ്‍വീനര്‍: നവാസ്കൊല്ലം
ജോ. കണ്‍വീനര്‍: നൗഫല്‍ഗുദൈബിയ, മുഹമ്മദ് ദാറുഖുലൈബ്
ഫൈനാന്‍സ്: ശാഫിദാറുല്‍ഖുലൈബ്, അഫ്സല്‍ ഉമ്മുല്‍ ഹസം.
പബ്ലിസിറ്റികണ്‍വീനര്‍: മുഹമ്മദ് മോനു, ഫൈസല്‍ഹമദ് ടൗണ്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍, സാബിത്ത് ഉമ്മുല്‍ ഹസം, നിസാം മുഹറഖ്.

ഏരിയാ ഭാരവാഹികള്‍
റിഫ : കണ്‍വീനര്‍-ഹംസ അന്‍വരി മോളൂര്‍, അസി.കണ്‍വീനര്‍മാര്‍-നിസാര്‍ പയ്യന്നൂര്‍, ഖാസിം ഇരിക്കൂര്‍
ഗുദൈബിയ: കണ്‍വീനര്‍ -അബ്ദുറസാഖ് നദ് വി, അസി.കണ്‍വീനര്‍മാര്‍-അന്‍സാര്‍ അന്‍വരി കൊല്ലം, സനാഫ് റഹ് മാന്‍.
ജിദാലി: കണ്‍വീനര്‍ – മന്‍സൂര്‍ ബാഖവി, അസി.കണ്‍വീനര്‍മാര്‍-ഹാഷിം കോക്കല്ലൂര്‍.
ഉമ്മുല്‍ ഹസം : കണ്‍വീനര്‍-അബ്ദുറഊഫ് ഫൈസി, അസി.കണ്‍വീനര്‍മാര്‍-സുലൈമാന്‍ മുസ്ലിയാര്‍, ഇസ്മാഈല്‍ കണ്ണൂര്‍.
ഹമദ് ടൗണ്‍: കണ്‍വീനര്‍-സ്വാദിഖ് മുസ്ലിയാര്‍, അസി.കണ്‍വീനര്‍മാര്‍-മുഹമ്മദ് മുസ്ലിയാര്‍, സലീം ഫൈസി.
ഹിദ്ദ്:- കണ്‍വീനര്‍ – സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, അസി. കണ്‍വീനര്‍മാര്‍, ഹാഷിംദാരിമി,അബ്ദുറഷീദ്.
മുഹറഖ് – കണ്‍വീനര്‍ – ഉമര്‍മുസ്ലിയാര്‍, അസി.കണ്‍വീനര്‍മാര്‍-ശൗക്കത്തലി ഫൈസി, ജമാല്‍ മുസ്ലിയാര്‍.
ഹൂറ – കണ്‍വീനര്‍-അസി.കണ്‍വീനര്‍മാര്‍, സഈദ് മുസ്ലിയാര്‍, ശംസു മുസ്ലിയാര്‍, ബീരാന്‍ സാഹിബ്
ബുദയ്യ – കണ്‍വീനര്‍-ഹുസൈന്‍ മുസ്ലിയാര്‍, അസി.കണ്‍വീനര്‍മാര്‍-അസീസ് മുസ്ലിയാര്, അബ്ദുല്‍ മജീദ്
സനാബിസ്- കുഞ്ഞഹമ്മദ് വടകര, കുഞ്ഞ് മുഹമ്മദ് ചെമ്മരത്തൂര്‍, ജിദ് ഹഫ്സ്, അബ്ദുല്‍ മജീദ് കാപ്പാട്, അബ്ദുല്‍ കരീം മുസ്ലിയാര്‍, ഗലാലി-ഖാലിദ് നന്തി, ഹാരിസ്. സാര്‍- അശ്റഫ് കെ.കെ, അബ്ദുല്‍ ഗഫൂര്‍ ഒഞ്ചിയം
ദാറുകുലൈബ്-ഇസ്ഹാഖ്, സല്‍മാനിയ, കെ.എം.എസ് മൗലവി, മന്‍സൂര്‍.

ഓഗസ്റ്റ് 15ന് ചൊവ്വാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകൻ ഖലീൽ റഹ്മാൻ അൽ കാഷിഫി അബുദാബി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ബഹ്റൈനിലെ മത സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മറ്റു നേതാക്കളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33450553 എന്ന നന്പരില്‍ ബന്ധപ്പെടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ