/indian-express-malayalam/media/media_files/uploads/2017/08/skssf1.jpg)
മനാമ: ‘ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം’ എന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ബഹ്റൈന്‍ എസ്കെഎസ്എസ്എഫ് മനാമയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്വകയര്‍ ശ്രദ്ധേയമായി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകര്‍ക്ക് ശക്തമായ താക്കീത് നല്‍കി സ്നേഹവും സൗഹൃദവും വിളംബരം ചെയ്ത് നടന്ന പരിപാടിയില്‍ ബഹ്റൈനിലെ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റ് ഉസ്താദ് അഷ്റഫ് അന്‍വരി അദ്ധ്യക്ഷത വഹിച്ചു. ഫ്രീഡം സ്ക്വയറിനോടനുബ്ധിച്ചുള്ള പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നല്‍കി.
തുടര്‍ന്ന് വാഗ്മി ഖലീല്‍ റഹ് മാന്‍ അല്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണത്തെ ഓര്‍മിപ്പിക്കും വിധം രാജ്യത്ത് ഭിന്നിപ്പ് വിതയ്ക്കാന്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന നീക്കങ്ങളെ സൗഹൃദ കൂട്ടായ്മയിലൂടെ ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അജയ് കൃഷ്ണന്‍ (ഐസിആര്‍എഫ്), എസ്.വി.ജലീല്‍, അസൈനാര്‍ കളത്തിങ്ങല്‍ (കെ.എം.സി.സി), ബേസിൽ നെല്ലിമറ്റം (ഐ.വൈ.സി.സി), ഹംസ അന്‍വരി മോളൂര്‍ (ബഹ്റൈന്‍ റൈഞ്ച്), ചെന്പന്‍ ജലാല്‍ എന്നിവര്‍ സൗഹൃദ സന്ദേശങ്ങള്‍ നല്‍കി.
ശൗക്കത്തലി ഫൈസി, മന്‍സൂര്‍ ബാഖവി, അബ്ദുറഊഫ് ഫൈസി, അബ്ദുറസാഖ് നദ് വി, ഖാസിം റഹ് മാനി, ശഹീര്‍ കാട്ടാന്പള്ളി, സജീര്‍ പന്തക്കല്‍, ശാഫി വേളം, മുസ്ഥഫ കളത്തില്‍ എന്നിവര്‍ സംബന്ധിച്ചു. ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് -വിഖായ ടീം നേതൃത്വം നല്‍കി. നവാസ് കൊല്ലം സ്വാഗതവും മുഹമ്മദ് ചാലിയം നന്ദിയും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.