മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2015ല്‍ 76 ജീവനായിരുന്നു റോഡപകടങ്ങളില്‍ പൊലിഞ്ഞത്. 2016ല്‍ അത് 47 ആയി കുറഞ്ഞുവെന്ന് ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക് കേണല്‍ ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ അബ്ദുള്‍വഹാബ് അല്‍ ഖലീഫ അറിയിച്ചു.

കൂടുതല്‍ റോഡപകടങ്ങള്‍ സൃഷ്ടിക്കുന്നതു സ്വദേശികളാണ്. 1686 ബഹ്‌റൈനികളാണ് 2015ല്‍ അപകടങ്ങളില്‍ ഉള്‍പ്പെട്ടത്. ഇതിനു പിന്നില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്മാരാണ് അപകടങ്ങളില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ ബഹ്‌റൈനില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും വാഹനാപകടങ്ങള്‍ കുറഞ്ഞു. 2015നെ അപേക്ഷിച്ച് 40 ശതമാനം കുറവ് അപകടങ്ങളാണ് 2016ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വാഹനങ്ങളുടെ എണ്ണം 42,000 ആയി വര്‍ധിച്ചിട്ടുണ്ട്. 40.48 ശതമാനത്തോളം കുറവാണ് ഇത് സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ