മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചതായി രാജകൊട്ടാരം അറിയിച്ചു. 50 വർഷമായി ബഹ്റൈന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന അദ്ദേഹത്തിന് 84 വയസായിരുന്നു.
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് അന്തരിച്ചതെന്ന് ബഹ്റൈന്‍ ഭരണകൂടം അറിയിച്ചു. മൃതദേഹം ഉടന്‍ ബഹ്റൈനിലെത്തിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്കിയ ശേഷം സംസ്കരിക്കും.
അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ബഹ്റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഷെയ്ഖ് ഖലീഫ. 1970 മുതല്‍ ബഹ്റൈന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹ്റൈന്‍ സ്വതന്ത്രമായത്.