മനാമ: ബഹ്‌റൈനില്‍ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 60 പേര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. 2014 ല്‍ മൂന്നുപേര്‍ക്കെതിരേയും 2015 ല്‍ ആറുപേര്‍ക്കെതിരേയുമാണ് നടപടികള്‍. കഴിഞ്ഞ വര്‍ഷം ചികില്‍സാ പിഴവുകള്‍ സംബന്ധിച്ചു 155 പരാതികളില്‍ ദേശീയ ആരോഗ്യ റഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) അന്വേഷണം നടത്തിയതായും ആരോഗ്യമന്ത്രി ഫഈഖ അല്‍ സലേഹ് വെളിപ്പെടുത്തി. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ചികില്‍സാ പിഴവുകള്‍ സംബന്ധിച്ചുയര്‍ന്ന പരാതികള്‍ 73 എണ്ണം സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരേയും 82 എണ്ണം സ്വകാര്യ ആശുപത്രികള്‍ക്കെതിരേയും ആയിരുന്നുവെന്നും മന്ത്രി അറിയിച്ചു. 2014 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ എന്‍എച്ച്ആര്‍എ അച്ചടക്ക സമിതി 408 കേസുകളാണു പരിഗണിച്ചത്. 239 കേസുകളിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. 169 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നു. 2014ല്‍ 116 പരാതികളാണുണ്ടായത്. സര്‍ക്കാര്‍ മേഖലയിലേയും സ്വാകാര്യ മേഖലയിലേയും 58 വീതം ആശുപത്രികള്‍ക്കെതിരെയാണു പരാതി ഉയര്‍ന്നത്. അച്ചടക്ക നടപടിക്കു വിധേയരായ രണ്ടു പേരില്‍ ഒരാള്‍ സ്വകാര്യ മേഖലയിലേയും ഒരാള്‍ സര്‍ക്കാര്‍ മേഖലയിലേയും ആളായിരുന്നു.

2015 ല്‍ 137 കേസുകളില്‍ 49 എണ്ണം സര്‍ക്കാര്‍ മേഖലയിലും 88 എണ്ണം സ്വകാര്യ മേഖലയിലുമായിരുന്നു. സ്വകാര്യ മേഖലയിലെ നാലു വ്യക്തികള്‍ക്കെതിരേയും മന്ത്രാലയത്തിലെ രണ്ടുപേര്‍ക്കെതിരെയും നടപടി ഉണ്ടായി. കഴിഞ്ഞ വര്‍ഷം 60 പേര്‍ക്കെതിരെ നടപടി ഉണ്ടായി. ഇതില്‍ 41 സ്വകാര്യ മേഖലയിലേയും 19 സര്‍ക്കാര്‍ മേഖലയിലേയും വ്യക്തികള്‍ക്കെതിരായിരുന്നു. രേഖാമൂലമുള്ള താക്കീത്, സസ്‌പെന്‍ഷന്‍, മെഡിക്കല്‍ ലൈസന്‍സില്‍ നിന്നു നീക്കം ചെയ്യല്‍ തുടങ്ങിയ അച്ചടക്ക നടപടികളാണ് കുറ്റവാളികള്‍ക്കെതിരെ സ്വീകരിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 11 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും മന്ത്രി ചൂണ്ടിക്കാട്ടി. 2015 ല്‍ ആറും 2014 ല്‍ രണ്ടും കേസുകളാണ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയത്. പരാതികളില്‍ ഒരു വിധ കാലതാമസവും കൂടാതെ നടപടികള്‍ സ്വീകരിക്കണമെന്നു പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്‍ദ്ദേശമുണ്ടെന്നു മന്ത്രി വ്യക്തമാക്കി.

കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും അറബി ഭാഷാ സമര അനുസ്മരണവും സംഘടിപ്പിക്കുന്നു. ഈ മാസം 28ന് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശവും ഏറനാട് നിയോജകമണ്ഡലം എംഎൽഎയുമായ പി.കെ.ബഷീർ സാഹിബും വാഗ്മി ഹംസ ദാരിമി അന്പലക്കടവ് എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി കെഎംസിസി കേന്ദ്ര-ജില്ലാ ഭാരവാഹികൾ ഉൾക്കൊള്ളുന്ന വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

സ്വാഗത സംഘം ഭാരവാഹികള്‍:
അസൈനാർ കളത്തിങ്ങൽ, ഹബീബ് റഹ്മാൻ വേങ്ങൂര്‍, മൊയ്തീൻ കുട്ടി കുണ്ടോട്ടി, വി എച്ച് അബ്ദുള്ള, അബുബക്കർ വെളിയങ്കോട്(മുഖ്യ രക്ഷാധികാരികൾ). ചെയർമാൻ: സലാം മബാട്ടമൂല, കണ്‍വീനര്‍-ഗഫൂർ അഞ്ചച്ചവിടി, ജോ-കണ്‍വീനര്‍, റിയാസ് വെള്ളച്ചാൽ.

മനാമയിലെ കെഎംസിസി കേന്ദ്ര ആസ്ഥാനത്ത് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പ്രസിഡന്‍റ് സലാം മന്പാട്ടുമൂല അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഗഫൂർ അഞ്ചച്ചവിടി സ്വാഗതവും റിയാസ് വെളച്ചാൽ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973-33215672.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ