മനാമ: ബഹ്‌റൈന്‍ കെഎംസിസി മൂന്നാമത് സോക്കര്‍ ലീഗ് മത്സരങ്ങള്‍ മെയ് നാലു മുതല്‍ ഏഴുവരെ നടക്കും. ഈ മാസം 13നാണ് ഫൈനല്‍. സിഞ്ച് അല്‍ അഹ്‌ലി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് മല്‍സരം ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെഎംസിസിയുടെ ഒമ്പത് ജില്ലാ, ഏരിയാ കമ്മിറ്റികളും മൂന്നു ഗസ്റ്റ് ടീമുകളും അടക്കം 12 ടീമുകളാണ് ബൂട്ടണിയുന്നത്. മിഡില്‍ ഈസ്റ്റ് ചന്ദ്രികയും കാസർകോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, സൗത്ത് സോണ്‍ ജില്ലാ കമ്മിറ്റികളും മുഹറഖ്, ഹമദ് ടൗണ്‍, ജിദ്ഹഫ്‌സ് ഏരിയാ കമ്മിറ്റികളും ഇതില്‍ ഉള്‍പ്പെടും. ഐഡിയ മാര്‍ട്ട് ഗ്രൂപ്പ് ട്രോഫിക്കും റോയല്‍ഫോര്‍ഡ് റണ്ണേഴ്‌സ് അപ്പിനും വേണ്ടിയാണ് ഈ വര്‍ഷത്തെ മത്സരം.

ബഹ്‌റൈനിലെ ഫുട്ബാള്‍ ക്ലബ്ബുകളായ ലുലു ബഹ്‌റൈന്‍ എഫ്‌സി, മാട്ടൂല്‍ എഫ്‌സി, ബുദയ്യ എഫ്‌സി എന്നിവര്‍ ഗസ്റ്റ് ടീമുകളായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്ന സോക്കര്‍ ലീഗില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. മത്സരങ്ങള്‍ നാലിന് വൈകിട്ട് 7.30ന് ടീമുകളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിക്കും. ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്യങ്ങളും സംഘടനാ പ്രമുഖരും ഫുട്ബാള്‍ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

നിസാര്‍ ഉസ്മാന്‍ ചെയര്‍മാനും മൊയ്തീന്‍കുട്ടി കൊണ്ടോട്ടി ജനറല്‍ കണ്‍വീനറും അശ്‌റഫ് കക്കണ്ടി ചീഫ് കോ ഓര്‍ഡിനേറ്ററും പി.വി.മന്‍സൂര്‍, ടി.പി. നൗഷാദ്, ഷാജഹാന്‍ ഹമദ് ടൗണ്‍, ഫൈസല്‍ കണ്ടിത്താഴ എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമായ കമ്മിറ്റിയാണ് ലീഗീന് മേല്‍നോട്ടം വഹിക്കുന്നത്. ശിഹാബ്, ഇഖ്ബാല്‍ താനൂര്‍, സലാം മമ്പാട്ടുമൂല, യസീദ് മലയമ്മ, അഷ്‌കര്‍ വടകര, അഹ്മദ് കണ്ണൂര്‍, അഫ്‌സല്‍ മലപ്പുറം, ഖാദര്‍ മൂല, റഫീഖ് കാസര്‍ഗോഡ്, സമീര്‍ ടൂറിസ്റ്റ് എന്നിവരാണു മറ്റു കമ്മറ്റി ഭാരവാഹികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 33453535, 3622399, 39835230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താ മ്മേളനത്തില്‍ നിസാര്‍ ഉസ്മാന്‍, മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, അഷ്‌റഫ് കാക്കണ്ടി, ഗഫൂര്‍ കൈപ്പമംഗലം പി വി മന്‍സൂര്‍, ഷാഫി പാറക്കട്ട, ഫൈസല്‍ ഗലാലി, ഷാജഹാന്‍ ഹമദ്ടൗണ്‍, അഷ്‌കര്‍ വടകര, സലാം മമ്പാട്ടുമൂല, എ.പി.ഫൈസല്‍ വില്യാപ്പള്ളി, ബാദുഷ തേവലക്കര, അഷ്‌റഫ്, നാസര്‍, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ