കടകംപള്ളിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ പിണറായി ആര്‍ജ്ജവം കാണിക്കണം: കെഎംസിസി ബഹ്റൈന്‍

കടകംപള്ളി സുരേന്ദ്രൻ രാജിവെക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനെങ്കിലും ഇരട്ടചങ്കനെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ ആര്‍ജ്ജവം കാണിക്കണം

Kerala Minister, CPIM, Rice Price

മനാമ: മലപ്പുറത്തിന്റെ പാരമ്പര്യവും, പൈതൃകവും മതേതരത്വവും മനസ്സിലാക്കാതെ ഒരു ലോക്‌സഭ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും വർഗീയവാദികളായി ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരളത്തിനും ജനങ്ങള്‍ നല്‍കിയ മന്ത്രി സ്ഥാനത്തിനും അപമാനമാണെന്ന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മറ്റി. അദ്ദേഹം രാജിവെക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനെങ്കിലും ഇരട്ടചങ്കനെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ ആര്‍ജ്ജവം കാണിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യ രാജ്യത്തിനു തന്നെ മാതൃകയായ മലപ്പുറത്തിന്‍റെ സമാധാനവും സൗഹൃദവും മതേതരത്വവും നശിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനും ഇറങ്ങി തിരിക്കുന്നവര്‍, സംഘികളായാലും സഖാക്കളായാലും അവരെ മലപ്പുറത്തെ പൊതു ജനങ്ങള്‍ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. അതാണ് സ്വതന്ത്ര സമര സേനാനികളുള്‍പ്പെടെയുള്ള മലപ്പുറത്തിന്‍റെ ഇന്നോളമുള്ള പാരന്പര്യമെന്ന് മന്ത്രിയും ബന്ധപ്പെട്ടവരും മനസ്സിലാക്കണം.

മാത്രവുമല്ല, മന്ത്രിയുടെ ഗുരുതരമായ ഈ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാത്ത സിപിഎം യഥാര്‍ത്ഥത്തില്‍ ഈ ആക്ഷേപത്തെ പിന്താങ്ങുകയാണ് ചെയ്തിരിക്കുന്നത്. ഇത് സിപിഎമ്മിന്‍റെ സംഘപരിവാര്‍ മനസ്സും കാപട്യവുമാണ് വ്യക്തമാക്കുന്നത്. ഒരു ഭാഗത്ത് ആര്‍എസ്എസിനെ വിമര്‍ശിക്കുകയും അതോടൊപ്പം അവരെ സഹായിക്കുകയും ചെയ്യുന്ന ഇരട്ട മുഖമാണിപ്പോള്‍ ഇരട്ടചങ്കനും സിപിഎമ്മിനുമുള്ളതെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Bahrain kmcc says pinarayi vijayan must remove kadakampally from cabinet

Next Story
കുഞ്ഞാലിക്കുട്ടിയുടെ വിജയം മതേതര-ജനാധിപത്യ പാരന്പര്യത്തെ അരക്കിട്ടുറപ്പിക്കുന്നത്: കെഎംസിസിkunhalikutty, bahrain kmcc, malappuram bye election
The moderation of comments is automated and not cleared manually by malayalam.indianexpress.com