മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ 16 ന് രാത്രി ഏഴരക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത സിനിമാ താരം മമ്ത മോഹന്‍ദാസ് മുഖ്യാതിഥി ആയിരിക്കും. വളരെ ക്രിയാത്മകമായ ഒട്ടനവധി പരിപാടികളാണ് ഈ വര്‍ഷം സമാജം വനിതാ വിഭാഗം സംഘടിപ്പിച്ചത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാജം വനിതാ വേദി വിവിധ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട ഭക്ഷ്യ സാധങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു.

വനിതാ വിഭാഗം ഫിനാലെയുടെ ഭാഗമായി സമാജത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വ്യത്യസ്തയാര്‍ന്ന പരിപാടി അരങ്ങേറുമെന്ന് സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ജനറ ല്‍സെക്രട്ടറി ബിജിശിവ എന്നിവര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ