ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം സക്കറിയക്ക്

മനാമ: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനന്‍ സക്കറിയക്ക്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അഞ്ചിനു രാത്രി എട്ടിനു ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് സക്കറിയയുമായി മുഖാമുഖവും ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് സമാജം സാഹിത്യ പുരസ്‌കാരം നല്‍കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എൻ.കെ.വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.മുകുന്ദന്‍ ചെയര്‍മാനും […]

മനാമ: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനന്‍ സക്കറിയക്ക്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അഞ്ചിനു രാത്രി എട്ടിനു ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് സക്കറിയയുമായി മുഖാമുഖവും ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് സമാജം സാഹിത്യ പുരസ്‌കാരം നല്‍കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എൻ.കെ.വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എം.മുകുന്ദന്‍ ചെയര്‍മാനും ഡോ. കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. എന്നും പുതുമപുലര്‍ത്തുന്ന, ഇപ്പോഴും പുതിയ തലമുറയിലെ എഴുത്തുകാരേക്കാള്‍ പുതുമയോടെയും ശക്തിയോടെയും എഴുതുന്ന സാഹിത്യകാരനാണ് സക്കറിയയെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി നരീക്ഷിച്ചു. അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള ചെറുകഥാരംഗത്തും നോവല്‍ സാഹിത്യത്തിലും എന്നും പുതിയ ശബ്ദമായി നില്‍ക്കുന്ന സാഹിത്യകാരനാണ് സക്കറിയ. ആധുനിക പ്രസ്ഥാനത്തിന്റെ ഉച്ചാവസ്ഥയില്‍ രംഗപ്രേവേശം ചെയ്ത സക്കറിയയുടെ ചെറുകഥകള്‍ ജീവിതത്തിന്റെ പൊരുള്‍ അജ്ഞേയമാണ് എന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ‘ആര്‍ക്കറിയാം’ എന്ന ആത്മഗതം സക്കറിയയുടെ കഥാലോകത്തെ താക്കോല്‍ വാക്യമാണ്. പ്രമേയത്തിനനുസരിച്ച് നാടോടിക്കഥയുടെ ലാളിത്യവും ഭ്രമാത്മകരചനയുടെ സങ്കിര്‍ണ്ണതയും സക്കറിയയുടെ കഥകളില്‍ തെളിയുന്നു.

2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ എം.ടി.വാസുദേവ ന്‍നായര്‍, എം.മുകുന്ദന്‍, ഒഎന്‍വി, സുഗതകുമാരി, കെ.ടി.മുഹമ്മദ്, സി.രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി.പദ്മനാഭന്‍, പ്രൊഫ: എം.കെ.സാനു, പ്രൊഫ. കെ.ജി.ശങ്കരപിള്ള, കാവാലം നാരായണ പണിക്കര്‍ എന്നിവര്‍ക്കാണ് സമാജം സാഹിത്യ പുരസ്കാരം ലഭിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Bahrain keraleeya samajam literature award for zacharia

Next Story
അന്താരാഷ്ട്ര പുസ്തക മേളക്ക് മാര്‍ച്ച്‌ ഒൻപതിന് റിയാദിൽ തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com