മനാമ: ബഹ്‌റൈൻ കേരളീയ സമാജം സപ്തതിയാഘോഷത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന സൗജന്യ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ വീട് ആലപ്പുഴ ജില്ലയിലെ വിജിത വിജയനും കുടുംബത്തിനും നല്‍കികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സാന്ത്വനസ്പർശം കേരളത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കണം എന്ന ഉദ്ദേശത്തിന്‍റെ ഭാഗമായാണ് നിര്‍ധനര്‍ക്കുള്ള ഒരു ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നതെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.

കേരള മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കായകുളം എംഎല്‍എ പ്രതിഭാഹരി, ആര്‍ക്കിടെക്റ്റ് ശങ്കര്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി.രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു.

മൈലാഞ്ചി രാവും മത്സരവും
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷത്തോടനുബന്ധിച്ചു മൈലാഞ്ചിയിടല്‍ രാവും മൈലാഞ്ചി ഇടല്‍ മത്സരവും നടത്തുന്നു. വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ്‌ ആഷ്ലി ജോജ്, ജനറല്‍സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.

ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലി ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. രാത്രി എട്ടുമണിക്ക് മൈലാഞ്ചി ഇടല്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിദഗ്ധ ഡിസൈനര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് അവാർഡും ട്രോഫിയും നല്‍കും. ബഹ്റൈനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും അരങ്ങേറും. ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാഫി പറകാട്ട (39464958), സുമിത്ര പ്രവീണ്‍ (33442528) എന്നിവരെ വിളിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ