മനാമ: ബഹ്‌റൈനിൽ കേരളത്തിന്റെ പരിച്ഛേദമായ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷിക പരിപാടികൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് ഇന്ന് തുടക്കം കുറിക്കുക. ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാനം ബിൻഹമദ് അൽ ഖലീഫയും ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടനത്തിനൊപ്പം മുഖ്യമന്ത്രിക്ക് പൗരസ്വീകരണം നൽകും. ഇന്ത്യ-ബഹ്റൈൻ സാംസ്കാരികപശ്ചാത്തലിലുള്ള കലാപരിപടികളും ഇതിന്റെ ഭാഗമായി നടക്കും. സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി ഉൾപ്പടെ നാൽപ്പതോളം പേരടങ്ങുന്ന കലാപരിപാടികൾ നടക്കും.കേരളത്തിന്റെ തനത് കലാപരിപാടകിൾക്ക് പുറമെ ഒഡിസി, കഥക്, കർണാട്ടിക്, ആസാമീസ്, പഞ്ചാബി കലാരൂപങ്ങളും അവതരിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook