മനാമ: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്ക് തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പു നല്‍കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശം നല്‍കും. തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച വ്യവസ്ഥയില്‍ ഒപ്പു വച്ചതിനു ശേഷമേ അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ പ്രവേശിപ്പിക്കുകയുള്ളൂ.

തൊഴില്‍ സമയം, ആഴ്ച അവധി തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ വ്യവസ്ഥയിലാണ് തൊഴിലാളി ഒപ്പു വെയ്ക്കുക. തൊഴില്‍ കരാര്‍ സംബന്ധിച്ച മാര്‍ഗ രേഖ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എല്ലാ മാന്‍പവര്‍ ഏജന്‍സികള്‍ക്കും ലഭ്യമാക്കും. തൊഴില്‍ സമയവും മറ്റു വ്യവസ്ഥകളും ഉള്‍പ്പെടുന്ന കരാറില്‍ ഒപ്പു വെയ്ക്കുക എന്നത് സപ്തംബര്‍ 18 മുതല്‍ നിയമ പരമായി നിര്‍ബന്ധമാക്കുമെന്നു തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഇന്‍സ്‌പെക്ഷന്‍ ആന്റ് ട്രേഡ് യൂണിയന്‍സ് പ്രതിനിധി അലി സല്‍മാന്‍ പറഞ്ഞു.

ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈന്‍ ട്രേഡ് യൂണിയന്‍സ് (ജിഎഫ്ബിടിയു) ബഹ്‌റൈനില്‍ സംഘടിപ്പിച്ച ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം സംബന്ധിച്ച രണ്ടു ദിവസത്തെ ശില്‍പ്പശാലയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ , നോര്‍വീജിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് എന്നിവയുടെ സഹകരണത്തോടെയാണു ശില്‍പ്പശാല നടന്നത്.
തൊഴിലാളികള്‍ ഒപ്പിടേണ്ട കരാര്‍ രേഖകള്‍ ഇംഗ്ലീഷിലും മറ്റു ഭാഷകളിലും തയ്യാറാക്കും. കൂടുതല്‍ തൊഴിലാളികള്‍ക്കും ഇംഗ്ലീഷ് അറിയില്ല എന്നതുകൊണ്ടാണ് വ്യത്യസ്ത ഭാഷകള്‍ ഉപയോഗിക്കുന്നതെന്നു തഫാവാഖ് സെന്റര്‍ മേധാവി മറിയം അല്‍ റുവൈഹി പറഞ്ഞു.
മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍, അന്തസ്സാര്‍ന്ന തൊഴിലും മികച്ച അന്തരീക്ഷവും തുടങ്ങി വിവിധ സെഷനുകളും ശില്‍പ്പശാലയുടെ ഭാഗമായി നടന്നു. നിയമത്തെ നിന്ദിച്ചുകൊണ്ട് ഗാര്‍ഹിക തൊഴിലാളികളുടെ ജീവിതം ഇരുളില്‍ കഴിയുകയാണെന്നു ജിഎഫ്ബിടിയു സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ അല്‍വാച്ചി പറഞ്ഞു.

നാട്ടില്‍ വീടും സ്ഥലവും വിറ്റ് തൊഴില്‍ തേടി വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ പലരും തൊഴിലുടമയുടെ ക്രൂരതക്കു മുമ്പില്‍ ജീവിതം അവസാനിപ്പിക്കുന്ന ദുരന്ത കഥകള്‍ അനവധി കേട്ടതാണെന്നും ഈ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഒരു സംവിധാനം ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയില്‍ 2017-18 വര്‍ഷത്തില്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പാക്കേണ്ട ഒരു ആക്ഷന്‍ പ്ലാനിനു ശില്‍പ്പശാല രൂപം നല്‍കും.
എല്‍ എം ആര്‍ എയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ബഹ്‌റൈന്‍ ആകെ ജനസംഖ്യയുടെ ഏഴു ശതമാനത്തോളം ഗാര്‍ഹിക തൊഴിലാളികളാണ്. 2017 ലെ ആദ്യ പാദത്തില്‍ 99,417 ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ 75,305 സ്ത്രീ തൊഴിലാളികളാണെന്നും കണക്കുകള്‍ പറയുന്നു.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്ല്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍, അന്തസ്സാര്‍ന്ന തൊഴിലും മികച്ച അന്തരീക്ഷവും തുടങ്ങി വിവിധ സെഷനുകളും ശില്‍പ്പശാലയുടെ ഭാഗമായി നടന്നു.

നിയമത്തെ നിന്ദിച്ചുകൊണ്ട് ഗാര്‍ഹിക തൊഴിലാളികളുടെ ജീവിതം ഇരുളില്‍ കഴിയുകയാണെന്നു ജിഎഫ്ബിടിയു സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ അല്‍വാച്ചി പറഞ്ഞു.
നാട്ടില്‍ വീടും സ്ഥലവും വിറ്റ് തൊഴില്‍ തേടി വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ പലരും തൊഴിലുടമയുടെ ക്രൂരതക്കു മുമ്പില്‍ ജീവിതം അവസാനിപ്പിക്കുന്ന ദുരന്ത കഥകള്‍ അനവധി കേട്ടതാണെന്നും ഈ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഒരു സംവിധാനം ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയില്‍ 2017-18 വര്‍ഷത്തില്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പാക്കേണ്ട ഒരു ആക്ഷന്‍ പ്ലാനിനു ശില്‍പ്പശാല രൂപം നല്‍കും.

എല്‍ എം ആര്‍ എയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ബഹ്‌റൈന്‍ ആകെ ജന സംഖ്യയുടെ ഏഴു ശതമാനത്തോളം ഗാര്‍ഹിക തൊഴിലാളികളാണെന്നാണു പറയുന്നത്. 2017 ലെ ആദ്യ പാദത്തില്‍ 99,417 ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ 75,305 സ്ത്രീ തൊഴിലാളികളാണെന്നും കണക്കുകള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook