മനാമ: സ്വദേശികളെ മര്‍ദ്ദിച്ച നാല് ഏഷ്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. പ്രതികള്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ബഹ്‌റൈനികളെ ആക്രമിക്കുകയായിരുന്നു. ഹമദ് ടൗണിലെ റോഡിലുണ്ടായ സംഘട്ടനത്തില്‍ രണ്ടു ബഹ്‌റൈനി പൗരന്മാര്‍ക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിസൂക്ക് വാഖ്ഫ് ഏരിയയി റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ആക്രമണത്തിനിടെ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. റോഡില്‍ ട്രാഫിക് സംബന്ധമായ തര്‍ക്കത്തിനിടെ ബഹ്‌റൈനികള്‍ തങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതാണ് ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ