മനാമ: 25-ാമത് ബഹ്‌റൈന്‍ പൈതൃകോത്സവം-‘സ്പ്രിങ്‌സ് ടെയില്‍സ്’ ബഹ്‌റൈന്‍ ഫോര്‍ട്ടില്‍ തുടങ്ങി. കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പുത്രന്‍ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസാ (ബി.എ.സി.എ) ണ് ഈ വര്‍ഷത്തെ മേളയുടെ സംഘാടകര്‍.

ബഹ്‌റൈന്റെ ഐതിഹ്യവും പാരമ്പര്യവും പ്രകൃതി വിഭവങ്ങളും എടുത്തുകാണിക്കുന്ന മേള ബഹ്‌റൈനിലെയും ജിസിസിയിലെയും സുപ്രധാന സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടിയാണെന്ന് ഷെയ്ഖ് ഇസ അഭിപ്രായപ്പെട്ടു. ഇത്തരം പരിപാടികള്‍ക്ക് ഹമദ് രാജാവ് നല്‍കുന്ന പിന്തുണയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
bahrain, fest

വര്‍ഷങ്ങളായി ഫലപ്രദമായ രീതിയില്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്യുന്നതിന് ബിഎസിഎ പ്രസിഡന്റ് ഷെയ്ഖ് മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫയെ അദ്ദേഹം പ്രശംസിച്ചു. ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം പൈതൃകോത്സവ പവിലിയനുകളും പ്രദര്‍ശനങ്ങളും സന്ദര്‍ശിച്ചു.

ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് മദ്യം കടത്താനുള്ള ശ്രമം തടഞ്ഞു
മനാമ: ബഹറിനില്‍ നിന്നും കിങ് ഫഹദ് കോസ് വേ വഴി സൗദി അറേബ്യയിലേക്ക് മദ്യം കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് വിഫലമാക്കി. 800 കാന്‍ ബിയര്‍, 80 കുപ്പി മദ്യം എന്നിവയാണ് പിടികൂടിയത്. രണ്ടു വ്യത്യസ്ത പരിശോധനകളിലാണ് രണ്ടു വാഹനങ്ങളില്‍ നിന്നുമായി ഇവ പിടിച്ചെടുത്തതെന്ന് കിംഗ് ഫഹദ് കോസ് വേ കസ്റ്റംസ് ഇന്‍ ചാര്‍ജ് സുലൈമാന്‍ അല്‍ ബുലൈഹീദ് അറിയിച്ചു.

48 കുപ്പി മദ്യം ഒരു കാറിന്റെ ഗ്യാസ് ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റു 31കുപ്പികളും, 836 കാനുകളും മറ്റൊരു കാറിന്റെ ബമ്പറിലും ഡിക്കിയിലും സജ്ജീകരിച്ചിരുന്ന പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ മദ്യവേട്ടയാണിതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് കാറിന്റെ ടയറില്‍ ഒളിപ്പിച്ച നിലയില്‍ 400 ഓളം കുപ്പി മദ്യം പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ