മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ‘സര്‍ഗസന്ധ്യ’ നവ്യാനുഭവമായി. സോപാനം വാദ്യ കലാ സംഘത്തിലെ കുട്ടികളുടെ ചെണ്ട മേളത്തോടെയാണ് പരിപാടി ആരംഭിച്ചത്. ആടാം പാടാം ക്ലബ്ബിലെ കുട്ടികള്‍ വന്ദേമാതരം ആലപിച്ചു. തുടര്‍ന്ന് മോഹിനിയാട്ടം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, മൂകാഭിനയം എന്നിവ അരങ്ങേറി. ചില്‍ഡ്രന്‍സ് തീയറ്ററിലെ കുട്ടികള്‍ അവതതരിപ്പിച്ച ചരട് പിന്നി കളി ഹൃദ്യമായി. വിഷ്ണു നാടക ഗ്രാമമാണ് ഇത് സംവിധാനം ചെയ്തത്. രമേശ് രെമു നേതൃത്വം നല്‍കി. ചില്‍ഡ്രന്‍സ് ക്ലബ്ബിലെ കുട്ടികള്‍ രൂപീകരിച്ച ബാന്‍ഡിന്റെ അരങ്ങേറ്റവും നടന്നു.
samajam1

പരിപാടിയില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. ക്ലബ് പ്രസിഡന്റ് കാര്‍ത്തിക് മേനോന്‍ അധ്യക്ഷനായി. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവര്‍ സംസാരിച്ചു. ആദിത്യ ബാലചന്ദ്രന്‍ സ്വാഗതവും കെ.സി.ഫിലിപ്പ് നന്ദിയും പറഞ്ഞു. മെറീന ഫ്രാന്‍സിസ് അവതാരികയായി.
samajam2

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook