മനാമ: ബഹ്‌റൈന്‍ ദേശീയ ബജറ്റ് പാര്‍ലിമെന്റിനു മുമ്പാകെ സമര്‍പ്പിക്കുന്നത് ഏപ്രില്‍ അവസാനം വരെ വൈകിയേക്കുമെന്നു മുതിര്‍ന്ന എംപി വെളിപ്പെടുത്തി. ഏപ്രില്‍ അവസാനത്തോടെ മാത്രമേ ബജറ്റ് സമര്‍പ്പിക്കാന്‍ കഴിയൂ എന്നു സര്‍ക്കാര്‍ അറിയിച്ചതായി പാര്‍ലമെന്റ് ധനകാര്യ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ബു അലി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ബജറ്റുവൈകുന്നതു മൂലം പണം അനുവദിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം വന്‍ പദ്ധതികള്‍ വൈകാന്‍ ഇടയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ