മനാമ: ആലുവ പാനായിക്കുളം വേഴപ്പിള്ളി നിലയിടത്ത് പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകന്‍ ഉമ്മറിന്റെ ഭാര്യ അനീസ (52) ബഹ്‌റൈനില്‍ നിര്യാതയായി. ‘പടവ് കുടുംബവേദി’ മുന്‍ പ്രസിഡന്റും ഗള്‍ഫ് ബിസിനസ് സെന്റര്‍ ജീവനാക്കാരനുമാണ് ഉമ്മര്‍. മകള്‍: ഹന ഉമ്മര്‍ (വിദ്യാര്‍ഥിനി, എറണാകുളം) കബറടക്കം ഇന്ന് നടക്കും.

അസുഖ ബാധിതയായി രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22വര്‍ഷത്തോളമായി ബഹ്‌റൈനിലുള്ള ഇവര്‍ ഫിലിപ്പീന്‍സ് സ്വദേശിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ