റിയാദ്: അയോധ്യ വിഷയത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം നീതിന്യായ പ്രക്രിയയെ നോക്കുകുത്തിയാകാന്‍ ഇടവരുത്തരുതെന്നും അനുരഞ്ജനശ്രമത്തിലൂടെ പരിഹാരമുണ്ടാക്കാവുന്ന കേവലമൊരു തര്‍ക്കവിഷയമായി പരിമിതപ്പെടുത്താവുന്നതല്ല അയോധ്യ പ്രശ്‌നമെന്നും റിയാദ് കേളി കലാ സാംസ്‌കാരികവേദി ബദിയ ഏരിയ സമ്മേളനം.

വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച ബദിയ ഏരിയയുടെ നാലാമത് സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ റഷീദ് മേലേതില്‍ ഉദ്ഘാടനം ചെയ്തു. ശിവചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും രജീഷ് അബ്രഹാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. കിഷോര്‍-ഇ-നിസാം സ്വാഗതം പറഞ്ഞു. ചന്ദ്രന്‍ തെരുവത്ത്, റിയാസ്, ദിനകരന്‍ എന്നിവരടങ്ങുന്ന പ്രസീഡിയവും, പ്രദീപ്, മധു ബാലുശ്ശേരി, അലി കെവി എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സുധീഷ്, വിമല്‍, ദിലീഷ് (മിനിറ്റ്‌സ്), മധു എലത്തുര്‍ പ്രസാദ് (പ്രമേയം), സരസന്‍, മനോജ്, കിഷോര്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ്കമ്മിറ്റികളുടെ ചുമതല നിർവഹിച്ചു.

badiya, saudi arabia

ഭാരവാഹികള്‍ : ചന്ദ്രന്‍ തെരുവത്ത് (പ്രസിഡന്റ്), പ്രദീപ് (സെക്രട്ടറി), മധു ബാലുശ്ശേരി (ട്രഷറര്‍)

ഏരിയ സെക്രട്ടറി പ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ മധു ബാലുശ്ശേരി വരവു ചെലവു കണക്കും, കേളി കേന്ദ്ര ജോ: ട്രഷറര്‍ വര്‍ഗ്ഗീസ് കെ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആനുകാലിക വിഷയങ്ങളില്‍ മൂന്ന് പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചക്ക് കേളി കേന്ദ്ര രക്ഷാധികാരിസമിതി കണ്‍വീനര്‍ കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, ഏരിയ സെക്രട്ടറി പ്രദീപ്, ഏരിയ ട്രഷറര്‍ മധു ബാലുശ്ശേരി എന്നിവര്‍ മറുപടി പറഞ്ഞു. 17 അംഗ ഏരിയ കമ്മിറ്റിയെയും 9-ാം കേന്ദ്ര സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, ശങ്കര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യംചെയ്തു സംസാരിച്ചു. നിയുക്ത ഏരിയ സെക്രട്ടറി പ്രദീപ് നന്ദി പറഞ്ഞു.

ഭാരവാഹികള്‍ : പ്രദീപ് (സെക്രട്ടറി), കിഷോര്‍-ഇ-നിസാം, ദിനകരന്‍ (ജോ: സെക്രട്ടറിമാര്‍), ചന്ദ്രന്‍ തെരുവത്ത് (പ്രസിഡന്റ്), മനോജ്, പ്രഭാകരന്‍ (വൈസ് പ്രസിഡന്റുമാര്‍), മധു ബാലുശ്ശേരി (ട്രഷറര്‍), മധു എലത്തുര്‍ (ജോ: ട്രഷറര്‍).

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ